ബസിനുള്ളിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ, ആംബുലൻസ് കിട്ടിയില്ല, ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച് ജീവനക്കാർ

Published : Jun 09, 2024, 09:24 PM IST
 ബസിനുള്ളിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ, ആംബുലൻസ് കിട്ടിയില്ല, ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച് ജീവനക്കാർ

Synopsis

   ആറാട്ടുപുഴയിൽ വെച്ചാണ് ഇയാൾ ബസ്സിൽ കുഴിഞ്ഞുവീണത്. 

ഹരിപ്പാട് : ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന്  രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. തീരദേശ റോഡിൽ  തോട്ടപ്പള്ളി വലിയഴിക്കൽ  റൂട്ടിൽ ഓടുന്ന ശ്രീഹരി ബസ്സിൽ ശനിയാഴ്ച രാവിലെ 9 മണിക്ക് ആയിരുന്നു സംഭവം.  ആറാട്ടുപുഴ രാമഞ്ചേരി സ്വദേശിയായ അനിൽ വലിയഴിക്കലിൽ നിന്ന് തോട്ടപ്പള്ളിയിലേക്ക് പോകുമ്പോൾ  ആറാട്ടുപുഴയിൽ വെച്ചാണ് ഇയാൾ ബസ്സിൽ കുഴിഞ്ഞുവീണത്. 

ഡ്രൈവർ ജിത്തു, കണ്ടക്ടർ പ്രസാദ് എന്നിവർ ഉടൻതന്നെ  തൃക്കുന്നപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർ ഉണ്ടായിരുന്നില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ ആംബുലൻസ് ഡ്രൈവർ സ്ഥലത്ത് ഇല്ലായിരുന്നു. തുടർന്ന് ബസ് ജീവനക്കാർ ബസ്സിൽ തന്നെ അനിലിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  സർവീസ് മുടക്കിയും യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ സന്മനസ്സ് കാണിച്ച ബസ് ജീവനക്കാരെ നാട്ടുകാർ അഭിനന്ദിച്ചു.

വിളിപ്പേര് 'ചെറുവണ്ണൂര്‍ ഭായ്', പിടിയിലായ ഇടപാടുകാരുടെ ഫോൺ ചതിച്ചു, അകത്തായത് കഞ്ചാവ് വിൽപ്പനക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ