യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന ബിഹാര്‍ സ്വദേശിയെ കഞ്ചാവ് സഹിതം പൊലീസ് പിടികൂടി. 

കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന ബിഹാര്‍ സ്വദേശിയെ കഞ്ചാവ് സഹിതം പൊലീസ് പിടികൂടി. 'ചെറുവണ്ണൂര്‍ ഭായ്' എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് സജ്ജാദി(40)നെയാണ് നല്ലളം പൊലീസ് എസ്.ഐ റിഷാദലി നെച്ചിക്കാടനും സംഘവും അറസ്റ്റ് ചെയ്തത്. മുന്‍പ് സമാന കേസില്‍ അറസ്റ്റിലായവരുടെ മൊബൈൺ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സജ്ജാദും കുടുങ്ങിയത്. 

11 പൊതികളിലായി സൂക്ഷിച്ച 650 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ചെറുവണ്ണൂര്‍, ഫറോക്ക് എന്നിവിടങ്ങളിലെ ചെറുപ്പക്കാരാണ് പ്രധാനമായും ഇയാളുടെ ഇടപാടുകാര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്ഐമാരായ എം രവീന്ദ്രന്‍, കെകെ രതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ തഹ്‌സീം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിജു, അനൂപ്, രഞ്ജിത്ത്, അരുണ്‍ഗോഷ്, ഹോം ഗാര്‍ഡ് വിജയകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

ഓപ്പറേഷന്‍ സക്സസ്! വില കോടികള്‍; കടല്‍ വഴി കടത്താന്‍ ശ്രമം, പിടികൂടിയത് 50 കിലോ കഞ്ചാവ്, നാലുപേ‍ർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം