ദില്ലിയിൽ നിന്നുള്ള യാത്രക്കാരൻ, സുരക്ഷാജീവനക്കാരെ കണ്ട് പരുങ്ങി, പരിശോധനയിൽ കണ്ടെത്തിയത് 4 സാറ്റലൈറ്റ് ഫോണുകൾ

Published : Apr 11, 2025, 11:20 AM ISTUpdated : Apr 11, 2025, 11:22 AM IST
ദില്ലിയിൽ നിന്നുള്ള യാത്രക്കാരൻ, സുരക്ഷാജീവനക്കാരെ കണ്ട് പരുങ്ങി, പരിശോധനയിൽ കണ്ടെത്തിയത് 4 സാറ്റലൈറ്റ് ഫോണുകൾ

Synopsis

രാജ്യത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗത്തിന് നിയന്ത്രണമുളളതിനാൽ ഇയാൾ എന്തിനാണ് ഇത് കൈവശം വച്ചതെന്നടക്കം പരിശോധിക്കും. കൗഷൽ ഉമാംഗിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

കൊച്ചി: നെടുമ്പാശേരി  രാജ്യാന്തര വിമാനത്താവളത്തിൽ നാല് സാറ്റലൈറ്റ് ഫോണുകളുമായി യാത്രക്കാരൻ പിടിയിൽ.  ദില്ലിയിൽ നിന്നെത്തിയ കൗഷൽ ഉമാംഗിനെയാണ് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്. രാജ്യത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗത്തിന് നിയന്ത്രണമുളളതിനാൽ ഇയാൾ എന്തിനാണ് ഇത് കൈവശം വച്ചതെന്നടക്കം പരിശോധിക്കും. കൗഷൽ ഉമാംഗിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സാറ്റലൈറ്റ് ഫോണുകൾ കോടതിയിൽ ഹാജരാക്കും.

2024 ഡിസംബറിലും കൊച്ചി വിമാനത്താവളത്തിൽ നിന്ന് സാറ്റലൈറ്റ് ഫോൺ പിടികൂടിയിരുന്നു. സിംഗപ്പൂർ വിമാനത്തിൽ കയറാനെത്തിയ കനേഡിയൻ പൌരന്റെ പക്കൽ നിന്നാണ് സാറ്റലൈറ്റ്  ഫോൺ കണ്ടെത്തിയത്. ഇയാൾ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണിന് നിരോധമുള്ള വിവരം തനിക്ക് അറിയില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇന്ത്യൻ ടെലികോം ചട്ടങ്ങൾ അനുസരിച്ച് രാജ്യത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗത്തിന് നിരോധിച്ചിട്ടുണ്ട്. 

2025 ഫെബ്രുവരി മൂന്നാം വാരത്തിൽ ഇസ്രയേലി പൌരനായ 75കാരന്റെ കയ്യിൽ നിന്ന് സാറ്റലൈറ്റ് ഫോൺ പിടികൂടിയിരുന്നു. കോട്ടയത്ത് വച്ചായിരുന്നു ഇത്. അനുമതി ഇല്ലാതെ സാറ്റലൈറ്റ് ഫോൺ കൈവശം വച്ച ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. തേക്കടിയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദുബായിൽ നിന്നാണ് ഇയാൾ സാറ്റലൈറ്റ് ഫോൺ വാങ്ങിയത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീലേശ്വരത്ത് 2 ക്ഷേത്രങ്ങളിൽ നടന്ന കവർച്ച, പ്രതികൾ തമിഴ്നാട്ടിൽ പിടിയിൽ
യുകെയിൽ ജോബ് വിസയിൽ പോകാം, വാഗ്ദാനത്തിൽ വീണുപോയവര്‍ നിരവധി; വിസ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ