ഉദ്ഘാടന ദിവസം തന്നെ ഇലക്ട്രിക് ബസ് പാതിവഴിയില്‍ ചാർജില്ലാതെ നിന്നു, പ്രതിഷേധവുമായി യാത്രക്കാർ

By Web TeamFirst Published Feb 25, 2019, 11:11 AM IST
Highlights

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ്  ചേർത്തല വച്ച് ചാർജില്ലാതെ നിന്നുപോവുകയായിരുന്നു. ചേര്‍ത്തല എക്സറേ ജങ്ഷനില്‍ എത്തിയപ്പോഴാണ് ബസ് നിന്നു പോയത്. യാത്രക്കാര്‍ പ്രതിഷേധിക്കുന്നു.

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പാതിവഴിയില്‍ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ്  ചേർത്തല വച്ച് ചാർജില്ലാതെ നിന്നുപോവുകയായിരുന്നു. ചേര്‍ത്തല എക്സറേ ജങ്ഷനില്‍ എത്തിയപ്പോഴാണ് ബസ് നിന്നുപോയത്. യാത്ര മുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരത്തും എറണാകുളത്തുമായി പത്ത് ഇലക്ട്രിക് ബസ്സുകൾ ഇന്ന് മുതല്‍ സര്‍വ്വീസ് തുടങ്ങുമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രഖ്യാപനം. 

ട്രാഫിക് ബ്ലോക്ക് ചതിച്ചെന്ന് കണ്ടക്ടര്‍, കന്നിയാത്രയില്‍ പാതി വഴിയില്‍ കുടുങ്ങി ഇലക്ട്രിക് ബസ്

click me!