
ഹരിപ്പാട്: യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ ചികിത്സയ്ക്ക് സഹായ ഹസ്തവുമായി യാത്രക്കാരുടെ കൂട്ടായ്മ. ഹരിപ്പാട് ഡിപ്പോയിൽനിന്നു തമിഴ്‌നാട്ടിലെ ആറ്റിൻകര പള്ളിയിലേക്കുള്ള സൂപ്പർഫാസ്റ്റിലെ ഡ്രൈവർ എസ് കൃഷ്ണകുമാറിനാണ് യാത്രക്കാരുടെ കൂട്ടായ്മ സമാഹരിച്ച 23,000 രൂപ ചികിത്സാസഹായം കൈമാറിയത്.
കൃഷ്ണകുമാർ ആഴ്ചയിൽ ഒരുദിവസം ആറ്റിൻകര പള്ളിയിലേക്കുള്ള വണ്ടിയാണ് ഓടിച്ചിരുന്നത്. മറ്റുദിവസങ്ങളിൽ ആലപ്പുഴ ഫാസ്റ്റ് പാസഞ്ചറും. കഴിഞ്ഞമാസം ആലപ്പുഴയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ഓടിക്കുന്നതിനിടെ കരുവാറ്റയില്‍വെച്ച് ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ കൃഷ്ണകുമാറിന്‍റെ കൈയിലാണ് പരിക്കേറ്റത്. തുടര്‍ന്ന് കൈയ്യില്‍ ശസ്ത്രക്രിയ വേണ്ടിവന്നു.
ശമ്പളംപോലും കൃത്യമായി കിട്ടാത്ത സാഹചര്യത്തിൽ കൃഷ്ണകുമാർ സാമ്പത്തികമായി ബുദ്ധിമുട്ടുന്നതായി മനസ്സിലാക്കിയാണ് ആറ്റിൻകര ബസിലെ പതിവുയാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മ സഹായത്തിനെത്തിയത്. യാത്രക്കാരുടെ കൂട്ടായ്മയുടെ രക്ഷാധികാരിയായ സൈനുലാബ്ദീൻ സഹായധനം കൈമാറി. നൗഫൽ, അസ്കർ, അനിൽകുമാർ, വിജയകുമാർ, അരുൺ ചാന്ദ് എന്നിവർ പങ്കെടുത്തു.
Read More : വയനാട് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു, ജനറൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കൾ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam