ഗണേഷ് കുമാറിന്‍റെ പുതിയ തീരുമാനത്തിൽ ഞെട്ടി യാത്രക്കാർ; കടുത്ത നിരാശയും വിഷമവും തുറന്ന് പറഞ്ഞ് നാട്ടുകാർ

Published : Jan 18, 2024, 09:09 PM ISTUpdated : Jan 18, 2024, 09:10 PM IST
ഗണേഷ് കുമാറിന്‍റെ പുതിയ തീരുമാനത്തിൽ ഞെട്ടി യാത്രക്കാർ; കടുത്ത നിരാശയും വിഷമവും തുറന്ന് പറഞ്ഞ് നാട്ടുകാർ

Synopsis

ഇലക്ട്രിക് ബസ് ഇനി വാങ്ങുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ നിരാശയിലാണ് ഇപ്പോള്‍ എല്ലാവരും. ഈ ബസ് സര്‍വീസ് വേണമെന്നുള്ള ആവശ്യമാണ് എല്ലാവരും പങ്കുവയ്ക്കുന്നത്

തിരുവനന്തപുരം: ഇലക്ട്രിക് ബസ് ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രിയുടെ തീരുമാനത്തിൽ നിരാശയോടെ തലസ്ഥാന വാസികള്‍. മറ്റ് ബസുകൾ അധികം ഇല്ലാത്ത റൂട്ടുകളിലേക്കുള്ള ഇലക്ട്രിക്ക് ബസ് വലിയ ആശ്വാസമെന്നാണ് തലസ്ഥാനവാസികൾ പറയുന്നത്. വളരെ പ്രതീക്ഷയോടെയാണ് ഇലക്ട്രിക് ബസുകളുടെ റൂട്ട് കെഎസ്ആര്‍ടിസി തലസ്ഥാന നഗരത്തില്‍ അവതരിപ്പിച്ചത്. 10 രൂപ നിരക്കില്‍ യാത്ര ചെയ്യുന്നതിനുള്ള സംവിധാനത്തെ നഗരവാസികള്‍ ഇരുകൈയും നീട്ടിയാണ് സ്വാഗതം ചെയ്തത്.

ഇലക്ട്രിക് ബസ് ഇനി വാങ്ങുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ നിരാശയിലാണ് ഇപ്പോള്‍ എല്ലാവരും. ഈ ബസ് സര്‍വീസ് വേണമെന്നുള്ള ആവശ്യമാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. സാധാരണക്കാര്‍ക്ക് വളരെ ഉപയോഗമുള്ളതാണ് ഈ സര്‍വീസ്. വലിയ ആശ്വാസമാണ് ഈ ബസുകളെന്നും യാത്രക്കാര്‍ പറയുന്നു. അതേസമയം, ചെലവ് കുറയ്ക്കലിന്‍റെ ഭാഗമായി ലാഭകരമല്ലാത്ത കെ എസ് ആർ ടി സി സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.

യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ സർവീസുകൾ നിർത്തലാക്കില്ലെന്നും മന്ത്രി പറഞ്ഞു. കെ എസ് ആർ ടി സി ജീവനക്കാർക്കുളള പുതിയ യൂണിഫോമിന്റെ വിതരണോദ്ഘാടനവും കെഎസ്ആർടിസി ന്യൂസ് ലെറ്റർ ''ആനവണ്ടി.കോം'' ന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കാക്കി നിറത്തിലുള്ള പാന്‍റ്സും ഷർട്ടുമാണ് കെ എസ് ആർ ടി സി ജീവനക്കാരുടെ പുതിയ യൂണിഫോം. ഒമ്പത് ജീവനക്കാർക്ക് ചടങ്ങിൽ മന്ത്രി യൂണിഫോം വിതരണം ചെയ്തു. പുതിയ യൂണിഫോമുകളിൽ കണ്ടക്ടറുടെയും ഡ്രൈവറുടെയും പേരോ പെൻ നമ്പറോ വയ്ക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആനവണ്ടി.കോം ഇ-ബുക്ക് ആയി പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

വെറും രണ്ടേ രണ്ട് മാസം, ലക്ഷങ്ങളുടെ വരുമാനം; ഈ സംഭവം പൊളിയാണ് മച്ചാനേ! വമ്പൻ ഹിറ്റായി ഫ്ലോട്ടിങ് ബ്രിഡ്ജ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോൺഗ്രസിന്‍റെ സർവാധിപത്യം കണ്ട ജില്ല! 47 സീറ്റ് നേടി കോർപറേഷൻ പിടിച്ചെടുത്തു, 10 നഗരസഭ, 66 പഞ്ചായത്തുകൾ; കൊച്ചി ജനത കരുതിവച്ച വിധി
ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി