
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ഗവ: കോളേജിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം. സംഘർഷത്തിൽ നാല് എംഎസ്എഫുകാർക്കും രണ്ട് എസ്എഫ്ഐക്കാർക്കും പരിക്കേറ്റു. എസ്എഫ്ഐ മെമ്പർഷിപ്പ് ചേർത്തലുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കായംകുളത്തുനിന്നാണ് എസ്എഫ്ഐയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത. എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രി കേസിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിലായി. ചെന്നൈ സ്വദേശി മുഹമ്മദ് റിയാസിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.ചെന്നെ എഡ്യു കെയർ എന്ന സ്ഥാപനം നടത്തുന്ന റിയാസാണ് മൂന്നാം പ്രതി സജു ശശിധരന് കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി കൈമാറിയതെന് പൊലീസ് പറഞ്ഞു. 40,000 രൂപയാണ് പ്രതിഫലം നൽകിയത്.
വാരണാസിയിൽ മോദിയെ നേരിടാൻ പ്രിയങ്ക ഗാന്ധി കന്നിപോരിന് ഇറങ്ങുമോ? കോൺഗ്രസ് യു പി അധ്യക്ഷന്‍റെ മറുപടി
വ്യാജ ഡിഗ്രി സംഘടിപ്പിക്കാമെന്ന് എസ്എഫ്ഐ മുൻ നേതാവും രണ്ടാം പ്രതിയുമായ എബിൻ സി രാജാണ് നിഖിലിനെ അറിയിക്കുന്നത്. ഇതിനായി 2 ലക്ഷം രൂപയും വാങ്ങി. എബിൻ കൊച്ചി സ്വദേശി സജു ശശിധരന് ഓർഡർ നൽകി.സജുവാണ് മുഹമ്മദ് റിയാസിനെ സമീപിക്കുന്നത്. കായംകുളം എം എസ് എം കോളേജിൽ എം കോമിന് ചേരാൻ നിഖിൽ ഈ വ്യാജ ഡിഗ്രി ഉപയോഗിക്കുകയായിരുന്നു