
റാന്നി: പത്തനംതിട്ട റാന്നി പഞ്ചായത്ത് ഏഴാം വാർഡ് ബിജെപി അംഗം വിനോദ് എ.എസ് രാജിവെച്ചു. പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ചതിന്റെ പേരിൽ വിനോദിനെതിരെ ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഇതിൽ വിധി വരാനിരിക്കെയാണ് രാജി വെച്ചത്.
പാർട്ടിയിലെ ഒരു വിഭാഗവും വിനോദും തമ്മിൽ അടുത്തിടെ ഭിന്നത രൂക്ഷം ആയിരുന്നു. വിപ്പ് ലംഘിച്ചതിന്റെ പേരിൽ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ബിജെപി നേതൃത്വം വിനോദിനെ ഒഴിവാക്കിയിരുന്നു. ഇതിന്‍റെ തുടർച്ചയാണ് രാജി എന്നാണ് വിവരം.
Read More : വൈദ്യുതി കുറവാണ്, നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കണം: വീണ്ടും അഭ്യർത്ഥനയുമായി കെഎസ്ഇബി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..