പണം നല്‍കാനായില്ല, പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു; ഇരിപ്പിടമില്ലാതെ ജീവനക്കാര്‍

By Web TeamFirst Published Oct 28, 2021, 11:20 AM IST
Highlights

ഓഫീസിലെ കസേരകളെല്ലാം പോയതോടെ ജീവനക്കാരില്‍ പകുതി പേര്‍ക്കും ഇരിപ്പിടമില്ലാതായി. ഇതോടെ ട്രഷറിയുടെ പ്രവര്‍ത്തനവും ഭാഗീകമായി തടസപ്പെട്ടു.
 

പത്തനംതിട്ട: ഏറ്റെടുത്ത ഭൂമിക്ക് മുഴുവന്‍ പണവും നല്‍കാത്തതിനാല്‍ പത്തനംതിട്ട(Pathanamthitta)സബ് ട്രഷറിയിലെ(sub treasury )കസേരകള്‍ ജപ്തി ചെയ്ത് കൊണ്ടുപോയി. കല്ലട ഇറിഗേഷന്‍ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് മുഴുവന്‍ പണവും നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. കോടതി വിധിയുടെ(Court Order) അടിസ്ഥാനത്തിലായിരുന്നു ജപ്തി നടപടി. ഓഫീസിലെ കസേരകളെല്ലാം(Office Chair) പോയതോടെ ജീവനക്കാരില്‍ പകുതി പേര്‍ക്കും ഇരിപ്പിടമില്ലാതായി. ഇതോടെ ട്രഷറിയുടെ പ്രവര്‍ത്തനവും ഭാഗീകമായി തടസപ്പെട്ടു.

പന്തളം തോന്നല്ലൂർ സ്വദേശിനി ഓമന നൽകിയ ഹർജിയിലാണ് ജപ്തി ഉത്തരവ്. 1988-ൽ ഏറ്റെടുത്ത 13 സെന്റ് ഭൂമിക്ക് ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തുക മുഴുവനായി  നൽകാതിരുന്നതിനെ തുടർന്നാണ് ജപ്തിക്കുള്ള ഉത്തരവ്. സബ് ട്രഷറിയിലെ കംപ്യൂട്ടറുകളും ഫർണിച്ചറും ജപ്തി ചെയ്യാനായിരുന്നു കോടതി ഉത്തരവ്. ട്രഷറിയിലെ കംപ്യൂട്ടറുകള്‍ ജപ്തി നടപടികളില്‍ നിന്നും  ഒഴിവാക്കിയിരുന്നു. 

പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയില്‍ ബാക്കിയുള്ള 2.47 സെന്റ് ഭൂമിക്ക് നഷ്ടപരിഹാരമായി ഒരുലക്ഷത്തിനാലായിരം രൂപ നൽകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ പണം മുഴുവനും നല്‍കുന്നതില്‍ വീഴ്ചയുണ്ടായതോടെ സ്ഥല ഉടമയായ ഓമന കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാര തുകടയില്‍ 76,384 രൂപയാണ് ബാക്കി നല്‍കാനുണ്ടായിരുന്നത്. ഇതിനെ തുടര്‍ന്നാണ് ജപ്തി ഉത്തരവുണ്ടായത്. 

ജപ്തി വിവരം ട്രഷറി ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ജില്ലാ ഓഫീസർ പ്രസാദ് മാത്യു പറഞ്ഞു. ജീവനക്കാരുടെ കസേരകൾ ജപ്തി ചെയ്തുകൊണ്ട് പോയതിൽ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രതിഷജപ്തി വിവരം ട്രഷറി ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ജില്ലാ ഓഫീസർ പ്രസാദ് മാത്യു പറഞ്ഞു. ജീവനക്കാരുടെ കസേരകൾ ജപ്തി ചെയ്തുകൊണ്ട് പോയതിൽ  ജീവനക്കാര്‍ പ്രതിഷേധിച്ചു. 

Read More:  പൊലീസുകാരന്‍റെ ഭാര്യയോട് അപമര്യാദയായി പെരുമാറി; എസ്ഐക്കെതിരെ കേസ്, പ്രതി ഒളിവില്‍

Read More: നഴ്സ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പിന്തുടര്‍ന്ന് അജ്ഞാതന്‍റെ ആക്രമണം, ബൈക്കുകൊണ്ട് ഇടിച്ച് വീഴ്ത്തി

20 ജീവനക്കാരാണ് സബ് ട്രഷറിയിൽ ഉള്ളത്. കസേര പോയതോടെ ഇവരില്‍ പലര്‍ക്കും 20 ജീവനക്കാരാണ് സബ് ട്രഷറിയിൽ ഉള്ളത്. കസേര പോയതോടെ ഇവരില്‍ പലര്‍ക്കും ഇരിപ്പിടം നഷ്ടമായി. പിന്നീട് ട്രഷറിയിലെത്തുന്നവര്‍ക്ക് ഇരിക്കാനായി ഇട്ടിരുന്ന കസേരകളെടുത്താണ് ജീവനക്കാര്‍ ജോലി തുടര്‍ന്നത്. ഇത് ട്രഷറിയില്‍ പലവിധ സേവനങ്ങള്‍ക്കായെത്തിയവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി.

നേരത്തെ പത്തനംതിട്ട റിങ് റോഡിനു ഭൂമി ഏറ്റെടുത്ത വിഷയത്തിൽ നഷ്ടപരിഹാരത്തുക നൽകാൻ വൈകിയതിനെ തുടർന്ന് സബ് കോടതി കളക്ടറുടേത് അടക്കം 23 വാഹനങ്ങൾ ജപ്തി ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ വിധി നടപ്പാക്കുന്നതിനു സ്റ്റേ സമ്പാദിച്ച സർക്കാർ നഷ്ടപരിഹാരത്തുകയിൽ 71 ലക്ഷം രൂപ രണ്ട് തവണകളായി കെട്ടിവെച്ച് ജപ്തിയില്‍ നിന്നും ഒഴിവായി. 

Read More: ജാനകിക്കാട് കൂട്ട ബലാത്സംഗം; പെണ്‍കുട്ടിയെ രണ്ട് വര്‍ഷം മുമ്പും പീഡിപ്പിച്ചു, പ്രതികളുടെ അറസ്റ്റ് ഇന്ന്

Read More: മലപ്പുറത്ത് പതിനേഴുകാരി പീഡനത്തിനിരയായി പ്രസവിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേക്ക്

 

click me!