ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴി പിന്തുടർന്നെത്തിയ അ‍ഞ്ജാതൻ ഇരു ചക്ര വാഹനം കൊണ്ട് മനപ്പൂർവ്വം ഇടിച്ചുവീഴ്ത്തിയെന്നാണ് പരാതി.

ചേര്‍ത്തല: ആലപ്പുഴ ചേർത്തലയിൽ(cherthala) ആലപ്പുഴ ചേർത്തലയിൽ സ്കൂട്ടറിൽ സഞ്ചരിച്ച നഴ്സിനെ(Nurse) അജ്ഞാതൻ പിന്തുടർന്ന് ഇരുചക്ര വാഹനമിടിച്ച് വീഴ്ത്തിയതായി പരാതി.വണ്ടാനം മെഡിക്കൽ കോളേജ്(vandanam medical college) ആശുപത്രിയിലെ നഴ്സ് ശാന്തിയെ ആണ് അജ്ഞാതന്‍ ആക്രമിച്ചത്. സ്കൂട്ടറില്‍ നിന്നും തെറിച്ചു വീണ ശാന്തിക്ക് പരിക്കേറ്റു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചേർത്തല നെടുമ്പ്രക്കാട് വച്ചാണ് ആക്രമണം നടന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ ശാന്തിയെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴി പിന്തുടർന്നെത്തിയ അ‍ഞ്ജാതൻ ഇരു ചക്ര വാഹനം കൊണ്ട് മനപ്പൂർവ്വം ഇടിച്ചുവീഴ്ത്തിയെന്നാണ് പരാതി. സ്കൂട്ടറില്‍ നിന്നും വീണ ശാന്തിയുടെ മുഖത്തും കൈയ്ക്കും പരിക്കുണ്ട്.

Read More: പൊലീസുകാരന്‍റെ ഭാര്യയോട് അപമര്യാദയായി പെരുമാറി; എസ്ഐക്കെതിരെ കേസ്, പ്രതി ഒളിവില്‍

Read More: അമിത വേഗത; താനൂരില്‍ റെയില്‍വേ പാലത്തില്‍ നിന്നും ബസ് താഴേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

ഞായറാഴ്ചയാണ് സംഭവമുണ്ടായതെങ്കിലും, ചൊവ്വാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി ചേർത്തല പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്കിലെത്തിയ ആളെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Read More: മലപ്പുറത്ത് പതിനേഴുകാരി പീഡനത്തിനിരയായി പ്രസവിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേക്ക്

Read More: ജാനകിക്കാട് കൂട്ട ബലാത്സംഗം; പെണ്‍കുട്ടിയെ രണ്ട് വര്‍ഷം മുമ്പും പീഡിപ്പിച്ചു, പ്രതികളുടെ അറസ്റ്റ് ഇന്ന്