പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ

By Web TeamFirst Published Sep 25, 2021, 11:27 AM IST
Highlights

ജലനിരപ്പ് 192 മീറ്റർ ആയാൽ മൂന്ന് ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നു വിടും. കക്കാട്ടാറിൻ്റെയും പമ്പയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 
 

പത്തനംതിട്ട: പത്തനംതിട്ട (Pathanamthitta) ജില്ലയിൽ യെല്ലോ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചതിന് പിന്നാലെ മൂഴിയാർ അണക്കെട്ടിൽ ജാഗ്രത നിർദേശം. അണക്കെട്ടിൽ ജലനിരപ്പ് 191 മീറ്റർ എത്തിയതിനാൽ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 192 മീറ്റർ ആയാൽ മൂന്ന് ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നു വിടും. കക്കാട്ടാറിൻ്റെയും പമ്പയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

ആന്ധ്ര​-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

അതേസമയം ആന്ധ്ര​-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം തീവ്രമായേക്കും. 'ഗുലാബ്' എന്ന പേരിലുള്ള ചുഴലിക്കാറ്റ് നാളെ കര തൊട്ടേക്കും. ചുഴലിക്കാറ്റ് വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കരതൊടാനാണ് സാധ്യത. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സെപ്റ്റംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമാണിത്. ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൻ്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. കാലാവസ്ഥ പ്രക്ഷുബ്ധമാവാനുള്ള സാധ്യത മുൻനിർത്തി സെപ്തംബർ 27 മുതൽ 28 വരെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55  കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

So far, two storms have formed in the season, in the Arabian Sea, between May 14 and 19, making a landfall near Diu. in Bay of Bengal, around May 23 and 28, which had crossed the coast. https://t.co/l73jHjswsC

— SkymetWeather (@SkymetWeather)

is expected to form in the Bay of Bengal today.

It will de-intensify into a deep depression on Sunday, and make landfall between Odisha-Andhra Pradesh, near Kalingapatnam.

Full forecast: https://t.co/uqupfurZPs pic.twitter.com/AhrFudvWo5

— The Weather Channel India (@weatherindia)
click me!