
തിരുവനന്തപുരം: 6 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാരോപിച്ച് പത്മനാഭപുരം കൊട്ടാരം ജീവനക്കാർ പണിമുടക്കി. പഴയ തിരുവിതാംകൂർ തലസ്ഥാനമായിരുന്ന തമിഴ്നാട് തക്കലക്കു സമീപം പദ്മനാഭപുരത്തുള്ള കൊട്ടാരത്തിലെ ടുറിസ്റ്റ് ഗൈഡ് ആയി ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള ജീവനക്കാരാണ് പണിമുടക്കി സമരം ചെയ്തത്.
ഇവർക്ക് കഴിഞ്ഞ 6 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പറയുന്നു. ജീവനക്കാർ കൊട്ടാരത്തിന്റെ പ്രധാന കവാടത്തിൽ ധർണ നടത്തി. ഇതിനെ തുടുർന്ന് കവാടം പൂട്ടിയിട്ടു. നിരവധിപേർ ആണ് കൊട്ടാരം കാണാൻ എത്തിയത്. സമരം കാരണം ടൂറിസ്റ്റ്കൾക്ക് കൊട്ടാരത്തിനുള്ളിൽ പ്രവേശിക്കാനായില്ല. യുനസ്ക്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച പത്മനാഭപുരം കൊട്ടാരത്തിൽ 55 കരാർ ജീവനക്കാരാണ് ജോലി ചെയ്യുന്നത്.