
ആലപ്പുഴ: മാവേലിക്കരയിൽ ആംബുലൻസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ചു. രോഗി മരിച്ചു. ഇതുവഴി പോയ മന്ത്രിയും രക്ഷാ പ്രവർത്തനത്തിന് എത്തി. ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ആണ് മരിച്ചത്. മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ രാത്രി 8.45 ഓടെയായിരുന്നു സംഭവം. രോഗം ബാധിച്ച പ്രശാന്തിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
ഈ സമയം അതുവഴിയെത്തിയ റവന്യൂ മന്ത്രി കെ രാജൻ ഫയർ ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. ഇദ്ദേഹം തന്നെയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. നവകേരള സദസ്സിന്റെ ഹരിപ്പാട് മണ്ഡലത്തിലെ സ്വീകരണത്തിന് ശേഷം മാവേലിക്കരയിലേയ്ക്ക് പോവുകയായിരുന്നു മന്ത്രി. ഈ സമയത്താണ് വാഹനം അപകടത്തിൽപ്പെട്ടത് മന്ത്രി കണ്ടത്. പിന്നാലെ വണ്ടി നിര്‍ത്തി. പൊലീസും ഫയർഫോഴ്സും എത്തി നടപടികൾ സ്വീകരിച്ചതിന് ശേഷമാണ് റവന്യൂ മന്ത്രി മടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam