ദുരിതം തീരാതെ ഇടമലക്കുടി, രോ​ഗിയെ കൊടുംവനത്തിലൂടെ 4 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ചു, സംഭവം ഇന്നലെ രാത്രി

Published : Nov 29, 2026, 03:25 PM IST
edamalakkudi

Synopsis

കൂടലാർ കുടിക്കടുത്ത് വാഹനമെത്തുന്ന സ്ഥലം നാലുകിലോമീറ്റർ അകലെയുള്ള ആനക്കുളമാണ്. രണ്ടേകാൽ മണിക്കൂർ സമയം സഞ്ചരിച്ച് പുലർച്ചെ ഒന്നേമുക്കാലോടെയാണ് ആനക്കുളത്തെത്തിച്ചത്.

ഇടുക്കി: ഇടുക്കിയിലെ ഇടമലക്കുടിയിൽ നിന്നും വീണ്ടും രോഗിയെ കൊടും വനത്തിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. കൂടലാർ കുടി സ്വദേശി ശിവദാസിനെയാണ് നാലര കിലോമീറ്റർ ദൂരം വനത്തിലൂടെ മഞ്ചൽ കെട്ടി ചുമന്നെത്തിച്ചത്. ഇന്നലെ രാത്രി 11.30നാണ് കൂടലാർ കുടി സ്വദേശി ശിവദാസിനെ കമ്പിൽ തുണി കെട്ടി മഞ്ചൽ ഉണ്ടാക്കി ചുമന്നത്. രക്തസമ്മർദ്ദത്തിൽ വ്യത്യാസം ഉണ്ടായ ശിവദാസിനെ നാലുകിലോമീറ്ററിലേറെ ദൂരമാണ് ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം ചുമന്നു നടന്നത്.

കൂടലാർ കുടിക്കടുത്ത് വാഹനമെത്തുന്ന സ്ഥലം നാലുകിലോമീറ്റർ അകലെയുള്ള ആനക്കുളമാണ്. രണ്ടേകാൽ മണിക്കൂർ സമയം സഞ്ചരിച്ച് പുലർച്ചെ ഒന്നേമുക്കാലോടെയാണ് ആനക്കുളത്തെത്തിച്ചത്. രോഗിക്ക് പക്ഷാഘാത ലക്ഷണങ്ങളുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ആരോഗ്യ നില കണക്കിലെടുത്ത് ശിവദാസനെ അടിമാലിയിൽ നിന്ന് കോട്ടയം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇടമലക്കുടിയിലെ ദുരിത യാത്രയ്ക്ക് പരിഹാരം കാണാൻ സർക്കാർ ഫണ്ട് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വന്യമൃഗ ശല്യമുള്ള കൊടുംകാട്ടിലൂടെ പുഴകളും തടിപ്പാലങ്ങളും താണ്ടിയാണ് രോഗിയെ നാട്ടുകാർ ചുമന്നത്. മുൻപ് പകൽ സമയങ്ങളിലാണ് രോഗിയുമായി നാട്ടുകാർ ദുരിതയാത്ര നടത്തിയിരുന്നതെങ്കിൽ ഇതാദ്യമായാണ് രാത്രിയിൽ ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നത്.

ഈ വ‍ർഷം ആറാം തവണയാണ് ഇടമലക്കുടിയിൽ നിന്നും രോഗികളെ മഞ്ചൽ കെട്ടി ചുമന്നെത്തിക്കുന്നത്. മഞ്ചലിന് പകരം സ്ട്രെച്ചർ നൽകാൻ ആരോഗ്യവകുപ്പ് നടപടി പൂർത്തിയാക്കിയിട്ടുണ്ട്. പെട്രോനെറ്റ് എൽഎൻജി കമ്പനിയുടെ സിഎസ്ആർ ഫണ്ടുപയോഗിച്ച് 20 സ്ട്രെച്ചറുകൾ എത്തിച്ചിട്ടുണ്ട്. എല്ലാ ഉന്നതികളിലും ആശ വർക്കർമാർക്ക് ഇത് കൈമാറും. എന്നാലും രോഗികളെ ചുമന്നെത്തിക്കുന്നതിന് പരിഹാരം ഉടനുണ്ടാകില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടുക്കി പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളും മരിച്ചു, ഒൻപതാം ക്ലാസ് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
കൊല്ലത്തെ പ്രധാന ലഹരിക്കച്ചവടക്കാരൻ, എംഡിഎംഎ കേസിൽ ഒളിവിലായിരുന്ന വർഗീസ് കഞ്ചാവും എംഡിഎംഎയുമായി പിടിയിൽ