
തിരുവനന്തപുരം: നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശി അജികുമാർ (45) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ 7നാണ് സംഭവം. രോഗി ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലത്തെ ചികിത്സ കഴിഞ്ഞതിന് ശേഷമാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രി വളപ്പിലെ മരത്തിൽ രോഗിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
ലാലേട്ടനിലെ നടനെ കണ്ടിട്ട് കുറേനാളായി, വാലിബനിലെ എഫേർട്ട് അത്ഭുതപ്പെടുത്തി, പക്ഷേ..: അഖിൽ മാരാർ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
https://www.youtube.com/watch?v=Ko18SgceYX8