മലൈക്കോട്ടൈ വാലിബനിൽ അത്ഭുതപ്പെടുത്തുന്ന എഫേർട്ട് ആണ് അദ്ദേഹം എടുത്തതെന്നും എന്നാൽ അത് തിയറ്ററിൽ കാണാതെ പോയെന്നും അഖിൽ. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്കിടയിൽ തരം​ഗമായി മാറിയ ആളാണ് സംവിധായകൻ അഖിൽ മാരാർ. ഏത് കാര്യത്തിലും തന്റേതായി നിലപാടുകൾ ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്ന അഖിൽ നടത്തുന്ന ചില തുറന്നു പറച്ചിലുകളും പ്രതികരണങ്ങളും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ മോഹൻലാലിനെ കുറിച്ച് അഖിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

മോഹൻലാൽ എന്ന സൂപ്പർതാരത്തിൽ നിന്നുമൊരു നടനെ കണ്ടിട്ട് കുറേനാളായെന്ന് അഖിൽ മാരാർ പറയുന്നു. മലൈക്കോട്ടൈ വാലിബനിൽ അത്ഭുതപ്പെടുത്തുന്ന എഫേർട്ട് ആണ് അദ്ദേഹം എടുത്തതെന്നും എന്നാൽ അത് തിയറ്ററിൽ കാണാതെ പോയെന്നും അഖിൽ പറഞ്ഞു. പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയപ്പോഴായിരുന്നു ബി​ഗ് ബോസ് താരത്തിന്റെ പ്രതികരണം. 

"ലാലേട്ടൻ എന്ന സൂപ്പർതാരത്തിൽ നിന്നും ഒരു നടനെ കണ്ടിട്ട് കുറേനാളായെന്ന് തോന്നുന്നു. മലൈക്കോട്ടൈ വാലിബനിൽ, ഈ പ്രായത്തിൽ അദ്ദേഹം എടുത്ത എഫേർട്ട് കണ്ട് അത്ഭുതം തോന്നി. പക്ഷേ സ്ക്രീനിൽ അല്ലെങ്കിൽ തിയറ്ററിൽ ആ എഫേർട്ട് കാണാൻ പറ്റാതായിപ്പോയി. ആ മനുഷ്യൻ എടുത്ത എഫേർട്ട് പ്രേക്ഷകർക്കിടയിൽ വരാത്തപ്പോൾ എഫേർട്ടുകൾക്ക് വിലയില്ലാതാവും. മമ്മൂക്കയെ സംബന്ധിച്ച് എഫേർട്ടുകൾ ഒരുപോലെ ചർച്ച ചെയ്യിപ്പിക്കുന്നുണ്ട്. ലാലേട്ടനെ അനാവശ്യമായി ട്രോളിക്കൊണ്ടിരിക്കയാണ്. മലയാളികൾക്ക് ഏത് കാലഘട്ടത്തിലും അഭിമാനിക്കാവുന്ന രണ്ട് വ്യക്തികളാണ് ഇവർ. അത് എത്ര ഫാൻസ് അങ്ങോട്ടും ഇങ്ങോട്ടും അടിച്ചാലും", എന്നാണ് അഖിൽ മാരാർ പറഞ്ഞത്. 

ഇതാരാ സാഗര്‍ കോട്ടപ്പുറം 2.0യോ? കഷ്ടപ്പെട്ട് മോഹന്‍ലാലിന് പഠിക്കുന്നോ?: പ്രണവിനെ കുറിച്ച് പ്രേക്ഷകര്‍

വന്‍ ഹൈപ്പോടെ എത്തി ജനുവരി 25ന് റിലീസ് ചെയ്ത സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ്‍ പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ ദിനം മുതല്‍ ലഭിച്ച സമ്മിശ്ര പ്രതികരണം ചിത്രത്തെയും ബോക്സ് ഓഫീസിനെയും വല്ലാതെ ബാധിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..