Latest Videos

റോഡ് ആസിഡൊഴിച്ച് നശിപ്പിക്കാന്‍ ശ്രമം; കർശന നിയമ നടപടി നേരിടേണ്ടിവരുമെന്ന് എംഎല്‍എ

By Web TeamFirst Published Sep 5, 2020, 11:02 PM IST
Highlights

ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിലാണ് നിരന്തരമായി ആസിഡ് ഒഴിക്കുന്നത്. സംഭവം പൊലീസിനെ അറിയിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍‌ശന നടപടി എടുക്കുമെന്നും എംഎല്‍എ.

പാലക്കാട്:  റോഡിലുടനീളം ആസിഡൊഴിച്ച് റോഡ് തകർക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുവെന്ന് പട്ടാമ്പി എംഎല്‍‌എ മുഹമ്മദ് മുഹ്സിന്‍. ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിലാണ് നിരന്തരമായി ആസിഡ് ഒഴിക്കുന്നത്. സംഭവം പൊലീസിനെ അറിയിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍‌ശന നടപടി എടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മികച്ച റോഡുകള്‍ നിര്‍മ്മിച്ചു. ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകർക്കാനും ശ്രമം നടക്കുകയാണെന്ന് എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. ആസിഡൊഴിച്ച് നശിപ്പിച്ച റോഡിന്‍റെ ചിത്രങ്ങളും എംഎല്‍എ പങ്ക് വച്ചു. 

ഫേഫ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

#റോഡിൽ_ആസിഡ്_ഒഴിച്ചത്_ദൗർഭാഗ്യകരം

ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിൽ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇന്ന് പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തി. റോഡ് തകർക്കാനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ വളരെ ദൗർഭാഗ്യകരമാണ്.

ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മികച്ച ബിഎം&ബിസി (റബറൈസ്ഡ് ) റോഡ് നിർമ്മിച്ചു ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകർക്കാനുള്ള ശ്രമങ്ങൾ ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കും. ഇത്തരം പ്രവർത്തികൾ ആവർത്തിക്കുകയാണെങ്കിൽ അവർ കർശനമായ നിയമ നടപടി നേരിടേണ്ടിവരും.
 

click me!