ബൈക്കിടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു; സംഭവം ബാലുശ്ശേരിയില്‍

Published : Nov 30, 2023, 12:26 PM IST
ബൈക്കിടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു; സംഭവം ബാലുശ്ശേരിയില്‍

Synopsis

ക്ഷേത്ര ദർശനം കഴിഞ്ഞ് കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് പോകും വഴിയാണ് സംഭവം

കോഴിക്കോട്: മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. സംസ്ഥാന പാതയിൽ ബാലുശ്ശേരി കരുമലയിലാണ് സംഭവം നടന്നത്. ഇന്ദിര എന്ന 60കാരിയാണ് മരിച്ചത്. 

ബുധനാഴ്ച വൈകീട്ട് ക്ഷേത്ര ദർശനം കഴിഞ്ഞ് കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് പോകും വഴിയാണ് സംഭവം. കരുമല ബാങ്കിന് സമീപം എകരൂൽ ഭാഗത്ത് നിന്ന് വന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. 

ആദ്യം ലിബ്ന, പിന്നാലെ സാലിയും പ്രവീണും; കളമശ്ശേരി സ്ഫോടനം തകര്‍ത്തെറിഞ്ഞ കുടുംബം, ഉള്ളുനീറി പ്രദീപ്

ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്
സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ, തുറന്നിട്ടത് രണ്ട് വീടിന്റെയും മുൻ വാതിലുകൾ; തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം