'അടുത്ത തെരഞ്ഞെടുപ്പിന് പകുതി വോട്ടർമാരേ കാണൂ, കുട്ടികൾക്ക് കല്യാണം പോലും നടക്കുന്നില്ല'; വന്യമൃഗങ്ങളെ പേടിച്ച് കണമല

Published : Nov 18, 2025, 03:54 PM IST
kanamala-loudspeaker

Synopsis

വന്യമൃഗങ്ങളുടെ ആക്രമണം പേടിച്ച് കണമലയിലെ പെൺകുട്ടികൾക്ക് വിവാഹ ആലോചനകൾ പോലും വരുന്നില്ല. ഓര വർഷവും നിരവധി കുടുംബങ്ങളാണ് നാട് വിട്ട് പോകുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

എരുമേലി: വന്യമൃഗങ്ങൾ നിരവധി ജീവനെടുത്ത മേഖലായാണ് കോട്ടയം ജില്ലയിൽ എരുമേലി പഞ്ചായത്തിലെ കണമല എന്ന പ്രദേശം. 2023 മൂന്ന് കാട്ടുപോത്ത് 2 പേരെ കുത്തിക്കൊന്നിരുന്നു. തെരഞ്ഞെടുത്ത് അടുത്തതോടെ വോട്ട് തേടി സ്ഥാനാർത്ഥികൾ കണമലയിലെത്തിത്തുടങ്ങിയെങ്കിലും ഞങ്ങളെ കേൾക്കുന്ന സ്ഥാനാർത്ഥിക്കേ ഇത്തവണ വോട്ടൊള്ളു എന്ന കടുത്ത നിലപാടിലാണ് കണമലയിലെ ജനത. വന്യമൃഗങ്ങളുടെ ശല്യംമൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസ് ലൌഡ് സ്പീക്കർ സംഘത്തോട് പറഞ്ഞു. കുരങ്ങിനെ പേടിച്ച് ഒരു പച്ചക്കറി പോലും വീട്ട് മുറ്റത്ത് നടാൻ പറ്റില്ല, പരാതികൾ പറഞ്ഞിട്ടും ഫലമില്ലെന്ന് വീട്ടമ്മമാർ പ്രതികരിക്കുന്നു.

ശബരിമലയോട് ബന്ധപ്പെട്ട് നിൽക്കുന്ന സ്ഥലമാണ് കണമല. എന്നാൽ അതിന്‍റെ വികസനം ഇവിടെയില്ല. അടിസ്ഥാന വികസനത്തിന് വേണ്ടിയടക്കം നിരവധി പരാതികൾ നൽകിയെങ്കിലും അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ല. ഉദ്യോഗസ്ഥർ പേരിന് വന്ന് പോകും. വന്യമൃഗ ശല്യംമൂലം കർഷകനുണ്ടാരുന്ന നഷ്ടങ്ങൾക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് നിശ്ചയിച്ച നഷ്ടപരിഹാരമാണ് നൽകുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം പേടിച്ച് കണമലയിലെ പെൺകുട്ടികൾക്ക് വിവാഹ ആലോചനകൾ പോലും വരുന്നില്ല. ഓര വർഷവും നിരവധി കുടുംബങ്ങളാണ് നാട് വിട്ട് പോകുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

ആളുകൾ പൊഴിഞ്ഞ് പോയി ഗ്രാമം അനാഥമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നഗരത്തിൽ ജീവിക്കുന്ന മനുഷ്യരെപ്പോലെ തന്നെ ജീവിക്കാൻ സ്വാതന്ത്രമുള്ളവരാണ് തങ്ങളുമെന്ന് കണമലക്കാർ പറഞ്ഞു. കൃഷി ഭൂമിയിലെത്തി നാശനഷ്ടങ്ങളുണ്ടാക്കുന്ന വന്യജീവകളെ പിടികൂടിയാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. മതിയായ നഷ്ടപരിഹാരമില്ല. നിയമങ്ങൾ മാറണം. തങ്ങളെ കേൾക്കുന്ന സ്ഥാനാർത്ഥികൾക്കേ ഇനി വോട്ടൊള്ളൂ എന്ന ഉറച്ച നിലപാടിലാണ് കണമലയിലെ വോട്ടർമാർ.

വീഡിയോ സ്റ്റോറി

 

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍