ചിന്നക്കനാലിലെ കൂട്ടമരണം; ദുരൂഹതയെന്ന് നാട്ടുകാര്‍

Published : Nov 08, 2019, 02:42 PM ISTUpdated : Nov 08, 2019, 02:46 PM IST
ചിന്നക്കനാലിലെ കൂട്ടമരണം; ദുരൂഹതയെന്ന് നാട്ടുകാര്‍

Synopsis

ഇന്നലെ രാത്രിയാണ് ചിന്നക്കനാൽ ചെമ്പകത്തുളു സ്വദേശി രാമകൃഷ്ണൻ, ഭാര്യരജനി, പന്ത്രണ്ടുവയസ്സുകാരി മകൾ ശരണ്യ എന്നിവരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇടുക്കി: ചിന്നക്കനാലിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. കുടുംബത്തിന് കടബാധ്യതകൾ ഉള്ളതായി അറിവില്ലെന്നും സംഭവം വിശദമായി അന്വേഷിക്കണമെന്നുമാണ് ആവശ്യം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാനാവൂ എന്ന് ശാന്തൻപാറ പൊലീസ് വ്യക്തമാക്കി. 

ഇന്നലെ രാത്രിയാണ് ചിന്നക്കനാൽ ചെമ്പകത്തുളു സ്വദേശി രാമകൃഷ്ണൻ, ഭാര്യരജനി, പന്ത്രണ്ടുവയസ്സുകാരി മകൾ ശരണ്യ എന്നിവരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാമകൃഷ്ണനും ഭാര്യയും ഹാളിൽ ഒരു കയറിന്റെ ഇരുവശങ്ങളിലും തൂങ്ങിയ നിലയിലും ശരണ്യയുടെ മൃതദേഹം മുറിയിലുമായിരുന്നു. രാമകൃഷ്ണന്റെ ബന്ധുക്കൾ ഫോണിൽ വിളിച്ച് കിട്ടാതിരുന്നപ്പോൾ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. അവരെത്തി വീട് തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ചിന്നക്കനാലിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തുകയായിരുന്നു രാമകൃഷ്ണൻ. ഇവർക്ക് കടബാധ്യതകളോ, കുടുംബപ്രശ്നങ്ങളോ ഒന്നും ഇല്ലെന്നായിരുന്നുവെന്ന് അയൽവാസികൾ ഉറപ്പിച്ച് പറയുന്നു.

ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോയി. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളു. കുടുംബത്തിന് മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ്  അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്