റോഡിൽ വീണ മരം മുറിച്ച് ആഴ്ച കഴിഞ്ഞിട്ടും ചൊറിച്ചിൽ, പൊള്ളൽ, ചർമ്മവും പൊന്തി; ചികിത്സ തുടരുന്നു, ഭയപ്പാടും

Published : Aug 08, 2022, 08:36 PM IST
റോഡിൽ വീണ മരം മുറിച്ച് ആഴ്ച കഴിഞ്ഞിട്ടും ചൊറിച്ചിൽ, പൊള്ളൽ, ചർമ്മവും പൊന്തി; ചികിത്സ തുടരുന്നു, ഭയപ്പാടും

Synopsis

കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട് ഗൂഡല്ലൂരിനെയും മലപ്പുറത്തെയും ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിലായി വന്‍മരം വീണത്. അന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷ്പപെട്ടിരുന്നു

വയനാട്: നാടുകാണി ചുരത്തില്‍ വാഹനങ്ങളുടെ മുകളില്‍ പതിച്ച മരം തീര്‍ത്ത പൊല്ലാപ്പ് തുടരുന്നു. മരം മുറിച്ച് മാറ്റിയവര്‍ക്ക് ഇപ്പോള്‍ ദേഹം നിറയെ ചൊറിച്ചിലാണ്. ആഴ്ച കഴിഞ്ഞിട്ടും ചൊറിച്ചിൽ മാറാത്തതിനാൽ ഇവർ ചികിത്സ തേടിയിരിക്കുകയാണ്. അന്ന് കനത്ത കാറ്റില്‍ നിലം പൊത്തിയത് ദേഹത്ത് തട്ടിയാല്‍ അലര്‍ജിയുണ്ടാക്കുന്ന ചേര് മരമാണെന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. കഴിഞ ആഴ്ചയാണ് തമിഴ്നാട് ഗൂഡല്ലൂരിനെയും മലപ്പുറത്തെയും ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിലായി വന്‍മരം വീണത്. അന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷ്പപെട്ടിരുന്നു. കാറിനും ലോറികള്‍ക്കും തകരാര്‍ സംഭവിച്ചെങ്കിലും യാത്രക്കാ‍ർക്ക് കാര്യമായ പ്രശ്നങ്ങളുണ്ടായില്ല.

തീവ്ര ന്യൂനമർദ്ദ സാധ്യത, കേരളത്തിൽ വീണ്ടും മഴ കനക്കുമോ? 12 വരെ വ്യാപക മഴ, 10 ജില്ലകളിൽ അലർട്ട്

എന്നാൽ ആ മരം മുറിച്ച് മാറ്റിയവർക്ക് ഇപ്പോൾ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മരം മുറിച്ചു മറ്റി പാത ഗതാഗതയോഗ്യമാക്കിയത്. ആനമറിയിലെ സന്നദ്ധ പ്രവര്‍ത്തകരായ ഏതാനും യുവാക്കളാണ് മരങ്ങള്‍ മുറിച്ചു മാറ്റാന്‍ രംഗത്തിറങ്ങിയത്. മരം വെട്ടി മാറ്റുന്നതിനിടയിൽ ചൊറിച്ചിൽ ഉണ്ടായിരുന്നെങ്കിലും ഇവർ വല്യ കാര്യമാക്കിയില്ല. എന്നാൽ പിന്നീട് മരം മുറിച്ചവർക്ക് വലിയ അസ്വസ്തത അനുഭവപ്പെടാൻ തുടങ്ങി. ചൊറിച്ചിൽ തുടർന്നതിനൊപ്പം ദേഹമാസകലം പൊള്ളലേറ്റ പോലെ ചർമ്മം പൊന്തി വന്നു. മുഖത്തും, മറ്റു ശരീര ഭാഗങ്ങളിലും നീർ വീക്കവും ഉണ്ടായി. ഇതോടെ മരം മുറിച്ചവർക്ക് ഭയപ്പാടായി. അപകടം തോന്നിയ ഇവർ ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സ തുടരുകയാണെങ്കിലും ഭയപ്പാട് ഇനിയും ഇവർക്ക് മാറിയിട്ടില്ല.

ബൈക്കും കാറും കൂട്ടിയിടിച്ചു; ബന്ധുവീട്ടില്‍ പോകുന്നതിനിടെ ഇരുപതുകാരന് ദാരുണാന്ത്യം

ശരീരത്തില്‍ അലര്‍ജി ഉണ്ടാക്കുന്ന മരങ്ങളിലൊന്നാണ് ചേര് മരം. കായ , ഇല , തൊലി ഇവയിലെല്ലാം അലര്‍ജിയുണ്ടാക്കുന്ന ഒരുതരം ആല്‍ക്കലോയ്ഡ് ഈ മരത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ്‌ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്‌.ഇതിനൊപ്പം ചുവന്ന്‌ തടിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം