12 അടിയുള്ള പെരുമ്പാമ്പ്, മുയലിനെ വിഴുങ്ങി കൂട്ടിൽ കുടുങ്ങി, ഒടുവിൽ രക്ഷപ്പെടുത്തി കാട്ടിലേക്ക്

Published : Aug 08, 2022, 07:00 PM ISTUpdated : Aug 09, 2022, 09:29 AM IST
12 അടിയുള്ള പെരുമ്പാമ്പ്, മുയലിനെ വിഴുങ്ങി കൂട്ടിൽ കുടുങ്ങി, ഒടുവിൽ രക്ഷപ്പെടുത്തി കാട്ടിലേക്ക്

Synopsis

മുയല്‍ക്കൂടിനുള്ളില്‍ കുടുങ്ങിയ പെരുമ്പാവിനെ അടിമാലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ ടീം പിടികൂടി വനത്തിനുള്ളില്‍ തുറന്നു വിട്ടു

ഇടുക്കി;  മുയല്‍ക്കൂടിനുള്ളില്‍ കുടുങ്ങിയ പെരുമ്പാവിനെ അടിമാലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ ടീം പിടികൂടി വനത്തിനുള്ളില്‍ തുറന്നു വിട്ടു. കമ്പിളികണ്ടം തെള്ളിത്തോട് സ്വദേശിയുടെ വീടിനോട് ചേര്‍ന്ന മുയല്‍ കൂട്ടിലായിരുന്നു പെരുമ്പാമ്പ് കുടുങ്ങിയത്. ഒരു മുയലിനെ ആകെ വിഴുങ്ങിയ നിലയിലായിരുന്നു പെരുമ്പാമ്പ് കിടന്നിരുന്നത്.

മുയല്‍ക്കൂടിനുള്ളില്‍ കുടുങ്ങിയ പെരുമ്പാവിനെ അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ ടീം പിടികൂടി വനത്തിനുള്ളില്‍ തുറന്നുവിട്ടു.കമ്പിളികണ്ടം തെള്ളിത്തോട് സ്വദേശിയുടെ വീടിനോട് ചേര്‍ന്ന മുയല്‍ കൂട്ടിലായിരുന്നു പെരുമ്പാമ്പ് കുടുങ്ങിയത്.ഒരു മുയലിനെ ആകെ വിഴുങ്ങിയ നിലയിലായിരുന്നു പെരുമ്പാമ്പ് കിടന്നിരുന്നത്. മുയല്‍ കൂടിന്റെ ഒരു ഭാഗം പൊളിച്ച് റെസ്‌ക്യൂ ടീം പാമ്പിനെ ചാക്കിലാക്കി.

ഏകദേശം പന്ത്രണ്ടടിയോളം നീളം പെരുമ്പാമ്പിന് ഉണ്ടായിരുന്നതായി സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങള്‍ പറഞ്ഞു. പിടികൂടിയ പാമ്പിനെ  പാംബ്ല Aഡിറ്റ് വണ്‍ ഭാഗത്ത് വനത്തിനുള്ളിലെത്തിച്ച് തുറന്നു വിട്ടു.  സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങളായ കെ ബുള്‍ബേന്ദ്രന്‍,മിനി റോയി,മുക്കുടം ഫോറസ്റ്റ് സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടി വനത്തിനുള്ളില്‍ തുറന്നു വിട്ടത്.

Read more: തുണി ബെൽറ്റിൽ അരയിൽ കെട്ടി ഒന്നര കിലോ സ്വർണ്ണം കടത്തി; കോഴിക്കോട്ട് രണ്ടുപേർ പിടിയിൽ

മൂന്നാറിൽ മഴ തുടരുന്നു, പൂർണ്ണായും തകർന്നത് രണ്ട് വീടുകൾ

മൂന്നാർ: കനത്ത് മഴ തുടരുന്ന മൂന്നാറിൽ രണ്ട് വീടുകൾ തകർന്നു. മുനീശ്വരൻ, വേളാങ്കണ്ണി തുടങ്ങിയവുരെട വീടാണ് രാത്രിയിൽ ശക്തമായ മഴയിൽ തകർന്നത്. കഴിഞ്ഞ ഒരാഴ്ചയായി മൂന്നിൽ കനത്ത മഴ പെയ്യുകയാണ്. ഇതെത്തുടർന്ന് പല മേഖലകളിലും മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ ദിവസം പുലർച്ചെ പുതുക്കുടിയിൽ ഉരുൾപ്പൊട്ടലും തുടർന്ന് മണ്ണിടിച്ചിലും ഉണ്ടായി. സംഭവങ്ങളിൽ ആളപായമുണ്ടായിട്ടില്ല. 

Read more: സിപിഎം, കോണ്‍ഗ്രസ്, ബിജെപി, സിപിഎം... മാമ്പഴത്തറ സലീം വീണ്ടും ബിജെപിയിൽ ചേർന്നു
 
മൂന്നാര്‍ കോളനയില്‍ മുനീശ്വരന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു.  ഇവിടെ വാടയ്ക്ക് താമസിച്ചിരുന്ന മൊയ്ദീന്‍-സഹില എന്നിവര്‍ വീട്ടിലില്ലാത്തതിനാല്‍ അപകടം ഒഴിവാവുകയായിരുന്നു. സമീപത്തെ വേളാങ്കണ്ണി-ചന്ദ്ര ദമ്പതികളുടെ വീടും ഒരുഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ഇവര്‍ ബന്ധുവീട്ടില്‍ അഭയം തോടി. ശക്തമായ മഴയില്‍ തകര്‍ന്ന വീടുകള്‍ അടിയന്തരമായി പണിയുന്നതിന് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും നടപടികള്‍ സ്വീകരിക്കണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു. 

Read more:  'ഇൻസ്റ്റഗ്രാം റീൽസ് കൊണ്ട് കുഴിയടയ്ക്കാനാവില്ല', തോടും റോഡും തിരിച്ചറിയുന്നില്ലെന്ന് പികെ ഫിറോസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പെട്ടു പെട്ടു പെട്ടു'! ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും