ജൈവ വൈവിധ്യ രജിസ്റ്റര്‍; നേട്ടം കൈവരിക്കാനൊരുങ്ങി ആലപ്പുഴ

Published : Sep 20, 2023, 04:44 PM IST
ജൈവ വൈവിധ്യ രജിസ്റ്റര്‍; നേട്ടം കൈവരിക്കാനൊരുങ്ങി ആലപ്പുഴ

Synopsis

പ്രകൃതിദുരന്തങ്ങള്‍ മൂലം ജൈവ ആവാസ വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.

ആലപ്പുഴ: ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കുന്ന രാജ്യത്ത് ആദ്യത്തെ ജില്ലയായി ആലപ്പുഴ മാറുമെന്ന് ജില്ലാതല ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി. പീപ്പിള്‍സ് ബയോഡൈവേഴ്‌സിറ്റി രജിസ്റ്റര്‍ രണ്ടാം ഭാഗം തയ്യാറാക്കലുമായി ബന്ധപ്പെട്ട ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജേശ്വരി.

'ഒരു പ്രദേശത്തെ ജൈവ വിഭവങ്ങളെക്കുറിച്ച് അവിടുത്തെ ജനങ്ങള്‍ക്കുള്ള അറിവുകളും നൂറ്റാണ്ടുകളായി പ്രകൃതിയുമായുള്ള നിരന്തര ഇടപെടലിലൂടെ ആര്‍ജിച്ച നാട്ടറിവുകളും ശാസ്ത്രീയമായി രേഖപ്പെടുത്തുക എന്നതാണ് ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രഥമ ഉദ്ദേശം. കാലാവസ്ഥാ വ്യതിയാനമെന്ന ആഗോള പ്രതിഭാസത്തിന്റെ പരിണിത ഫലമായുള്ള പ്രളയം, വരള്‍ച്ച, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മൂലം ജൈവ ആവാസ വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.' ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മറ്റികള്‍ക്കാണ് പരിശീലനം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായി പ്രോജക്ട് വയ്ക്കുന്ന കാര്യത്തിലും പദ്ധതി നിര്‍വഹണം, എക്‌സ്‌പെന്‍ഡിച്ചര്‍ തുടങ്ങിയ കാര്യങ്ങളിലും ആലപ്പുഴ ഒന്നാം സ്ഥാനത്താണെന്നും രാജേശ്വരി പറഞ്ഞു.

യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്, കൂടുതല്‍ സൗകര്യങ്ങള്‍; പ്രതാപം വീണ്ടെടുക്കാന്‍ തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഓഗസ്റ്റ് മാസത്തില്‍ 3.73 ലക്ഷം പേരാണ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യാത്രക്കാരുടെ എണ്ണം 2.95 ലക്ഷം ആയിരുന്നു. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രതിദിനം ശരാശരി 12,000ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. പ്രതിദിനം വന്നുപോകുന്ന വിമാനങ്ങള്‍ എണ്‍പതിലേറെ. കഴിഞ്ഞ മാസം ആകെ 2416 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. ആകെ യാത്രക്കാരില്‍ 1.97 ലക്ഷം പേര്‍ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കാണ് യാത്ര ചെയ്തത്. വിദേശത്തേക്ക് പറന്നത് 1.75 ലക്ഷം പേര്‍. ആഴ്ചയില്‍ ശരാശരി 126 സര്‍വീസുകളാണ് നിലവില്‍ വിദേശ രാജ്യങ്ങളിലേക്കുള്ളത്. ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 154 ആണ്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുടെ എണ്ണം കൂടിയതോടെ നിരക്ക് കുറയുകയും വിദേശത്തേക്കുള്ള കണക്ടിവിറ്റി വര്‍ധിക്കുകയും ചെയ്തു. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

  മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍