Asianet News MalayalamAsianet News Malayalam

മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്  

ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലൻസിന് അനുമതി നൽകിയത്.

vigilance enquiry against mla mathew kuzhalnadan apn
Author
First Published Sep 20, 2023, 4:24 PM IST

തിരുവനന്തപുരം : മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലൻസിന് അനുമതി നൽകിയത്. വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി. 

ഓണം ബമ്പ‍ര്‍ ഒന്നാം സമ്മാനത്തിലും ട്വിസ്റ്റ്! ഒന്നാം സമ്മാനം കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി തട്ടിപ്പ് ശക്തമായ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മാത്യു കുഴൽനാടനെതിരെ സിപിഎം ഭൂമിയിലെ ക്രമക്കേട് ഉയർത്തിയത്.  സിപിഎം  എറണാകുളം ജില്ലാ സെക്രട്ടറിയാണ് നികുതി വെട്ടിച്ചാണ് ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയതെന്ന ആരോപണം ഉന്നയിച്ചത്. ആധാരത്തിൽ 1.92 കോടി വില കാണിച്ച മാത്യു അടുത്ത ദിവസം നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വില 3.5 കോടിയാക്കി കാണിച്ചുലെന്നായിരുന്നു ആക്ഷേപം. സിപിഎം വിജിലൻസിന് പരാതിയും നൽകിയിരുന്നു. ഇതെല്ലാം മാത്യു തള്ളിയിരുന്നെങ്കിലും രഹസ്യപരിശോധന നടത്തിയ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാറിനോട് അനുമതി തേടിയിരുന്നു. 

ആ ആവശ്യമാണ് ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി വിജിലൻസ് ഡയറക്ടർക്ക് നൽകിയത്. പൊതുപ്രവർത്തകൻ എന്ന നിലക്കാണ് അനുമതി. ഉത്തരവിൽ മാത്യുവിൻറെ പേരില്ല. ഏത് അന്വേഷണത്തെയും നേരത്തെ സ്വാഗതം ചെയ്തതാണെന്ന് മാത്യു പറഞ്ഞു. സർക്കാർ തീരുമാനം ജനം വിലയിരുത്തട്ടെയെന്നും മാത്യു എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മാത്യുവിൻറെ വിവാദ റിസോർട്ടിൻറെ ലൈസൻസ് കഴിഞ്ഞ ദിവസം ചിന്നക്കനാൽ പഞ്ചായത്ത് പുതുക്കി നൽകിയിരുന്നു. ലൈസൻസിൻറെ കാലാവധി മാ‍ർച്ച് 31 ന് അവസാനിച്ചിരുന്നു. തുടർന്ന് അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകാൻ അപേക്ഷ നൽകി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോ‍ർഡിൻറെ സർട്ടിഫിക്കറ്റും ഹാജരാക്കാൻ നി‍ദ്ദേശം നൽകി. ഇവ ഹാജരാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ലൈസൻസ് പുതുക്കി നൽകിയത്.  മലിനീകരണ നിയന്ത്രണ ബോർഡിൻറെ സർട്ടിഫിക്കറ്റിൻറെ കാലാവധി ഡിസംബർ 31 വരെയായതിനാലാണ് അതു വരെ മാത്രം പുതുക്കി നൽകിയത്.

മുൻപ് ഹോംസ്റ്റേ ലൈസൻസായിരുന്നതിന് കഴിഞ്ഞ സാമ്പത്തിക വർഷം റിസോർട്ട് ലൈസൻസാണ് പഞ്ചായത്ത് അനുവദിച്ചത്. അതിനുസരിച്ചുള്ള നികുതിയും നൽകുന്നുണ്ട്.  ഇത് ക്ലറിക്കൽ പിഴവാണെന്നാണ് പഞ്ചായത്തിൻറെ വിശദീകരണം. റിസോർട്ടിന് ചതുരശ്രയടിക്ക് 90 രൂപയും ഹോസ്റ്റേയ്ക്ക് 60 രൂപയുമാണ് നികുതി നൽകേണ്ടത്. അതേ സമയം പഞ്ചയത്തിൻറെ വസ്തു നികുതി രേഖകളിൽ ഈ കെട്ടിടം റിസോർട്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസോർട്ട് ഹോം സ്റ്റേയായി മാറുന്നതോടെ നികുതിയിലും ഫീസിലും ഇളവ് നൽകുന്ന കാര്യത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് തീരുമാനം എടുക്കേണ്ടത്. 


 

Follow Us:
Download App:
  • android
  • ios