രക്ഷപ്പെടാൻ പെപ്പര്‍ സ്പ്രേ പ്രയോഗം! കൂടലിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടി; 4 പേർ കസ്റ്റഡിയിൽ

Published : Sep 25, 2026, 09:43 PM IST
Cannabis

Synopsis

കൂടൽ കലഞ്ഞൂരിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എയും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി നാലംഗ സംഘം പിടിയിലായി. പെപ്പർ സ്പ്രേ പ്രയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഡാൻസാഫ് ടീമും പോലീസും ചേർന്ന് സാഹസികമായാണ് കീഴടക്കിയത്. കാപ്പ കേസ് പ്രതിയായ ലൈജു ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

കൂടൽ: കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി നാലുപേർ പിടിയിലായി. പത്തനംതിട്ട ജില്ലാ ഡാൻസാഫ് ടീമും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിമരുന്നുകൾ പിടിച്ചെടുത്തത്.

അടൂർ പഴകുളം പൊന്മന കിഴക്കേതിൽ ഹബീബ് റാവുത്തറുടെ മകൻ ലൈജു (31), നൂറനാട് പാലമേൽ കാവിൽ ബാബുവിന്റെ മകൻ ശ്യാം (30), നൂറനാട് ഭവദാസൻ മുക്ക് വട്ടയത്തിനാൽ അയ്യപ്പൻകുട്ടിയുടെ മകൻ അരുൺ (29), നൂറനാട് ശ്രീഹരി ഭവനത്തിൽ ഷാജിയുടെ മകൻ കിരൺ (26) എന്നിവരാണ് പിടിയിലായത്. KL 31 V 5406 നമ്പർ ബൊലേനോ കാറിൽ വിൽപ്പനയ്ക്കായി കടത്താൻ ശ്രമിച്ച 400 ഗ്രാം കഞ്ചാവ്, 13.508 ഗ്രാം എം.ഡി.എം.എ, 2.303 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സംഘത്തലവനായ ലൈജു കാപ്പ കേസിലും നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയും കേരളത്തിലും ആന്ധ്രപ്രദേശിലും ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. സംഘത്തിലെ മറ്റുള്ളവരും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. കലഞ്ഞൂർ-കരിച്ചന്നൂരിലെ വാടകവീട്ടിൽ നിന്ന് ലഹരിവസ്തുക്കളുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പോലീസ് ജീപ്പ് ക്രോസ്സ് ചെയ്ത് തടയുകയായിരുന്നു. പ്രതികൾ പോലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് രക്ഷപ്പെടാനും ലഹരി വസ്തുക്കൾ ഉപേക്ഷിക്കാനും ശ്രമിച്ചെങ്കിലും പോലീസ് സംഘം സാഹസികമായി ഇവരെ കീഴടക്കുകയായിരുന്നു.

ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി റെജി എബ്രഹാം, ഇൻസ്പെക്ടർ വിനോദ് എന്നിവരുടെ മേൽനോട്ടത്തിൽ ജില്ലാ ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ വിഷ്ണു യു. വി, വിഷ്ണു അജയ്, അജികുമാർ, ഡാൻസാഫ് അംഗങ്ങളായ ബിനു ആർ, നിതിൻ ജോസ്, സുജിത്ത്, വിമൽ, ജിതിൻ, ഷെഫീഖ്, ശ്രീരാജ്, അടൂർ സബ് ഡിവിഷൻ ഡാൻസാഫ് അംഗങ്ങളായ ഹരി, അൻസിൽ, സുമേഷ്, രഞ്ജിത്ത്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ലഹരി വസ്തുക്കളുടെ തൂക്കം പരിശോധിച്ച് മഹസർ രേഖപ്പെടുത്തിയ ശേഷം പ്രതികളെയും തൊണ്ടിമുതലുകളും കൂടൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പരിശോധന; ഒഡീഷയില്‍ നിന്നും എത്തിച്ച 8 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ
പാലാരിവട്ടത്തെ ജുവല്ലറിയിൽ നിന്ന് 60 ലക്ഷത്തിന്റെ സ്വർണം കവർന്നു: അസിസ്റ്റന്റ് മാനേജർ തൃശൂരിൽ വച്ച് പിടിയിൽ