പേരാമ്പ്രയിൽ ദാരുണ അപകടം: സ്റ്റാൻ്റിലൂടെ നടന്നുപോയ ആളുടെ മുകളിലൂടെ ബസ് കയറിയിറങ്ങി; വയോധികൻ മരിച്ചു

Published : Nov 20, 2024, 04:17 PM ISTUpdated : Nov 20, 2024, 04:29 PM IST
പേരാമ്പ്രയിൽ ദാരുണ അപകടം: സ്റ്റാൻ്റിലൂടെ നടന്നുപോയ ആളുടെ മുകളിലൂടെ ബസ് കയറിയിറങ്ങി; വയോധികൻ മരിച്ചു

Synopsis

പേരാമ്പ്രയിൽ സ്വകാര്യ ബസ് കയറിയിറങ്ങി വയോധികൻ മരിച്ചു. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. സ്റ്റാൻഡിലൂടെ നടന്നു പോകുന്ന ആളുടെ മുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ബസിൻ്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. അപകടത്തിൽ വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇദ്ദേഹത്തിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറി‌‍ഞ്ഞിട്ടില്ല. അപകടസ്ഥലത്ത് പൊലീസും ഫയർ ഫോഴ്‌സുമെത്തി. ഫയർ ഫോഴ്‌സ് അംഗങ്ങൾ അപകടസ്ഥലം വൃത്തിയാക്കി.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ