
തിരുവനന്തപുരം: പെരിയാർ പശുവിന് അംഗീകാരം.ദേശീയ തലത്തിൽ അംഗീകാരം ലഭിക്കുന്ന നാടൻ പശുവായി പെരിയാർ പശുവിനം. വെച്ചൂർ പശുവിന് ശേഷം കേരളത്തിൽനിന്ന് ദേശീയ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ പശുവിനമായി പെരിയാർ പശു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് - നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സാണ് പെരിയാർ കാറ്റിൽ എന്ന ജെനുസിന് അംഗീകാരം നൽകിയത്. പെരിയാർ പുഴയുടെ കോടനാട് മുതൽ കുട്ടമ്പുഴ വരെയുള്ള പ്രദേശങ്ങളിലും അതിരപ്പള്ളി മേഖലയിലും കാണുന്ന ജെനുസാണ് പെരിയാർ പശുക്കൾ.30 കൊല്ലം മുമ്പാണ് വെച്ചൂർ പശുവിന് അംഗീകാരം ലഭിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam