Latest Videos

നിക്ഷേപ തുക കിട്ടാത്തതിന് ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ നിക്ഷേപ തുക കൈമാറി

By Web TeamFirst Published May 7, 2024, 9:40 AM IST
Highlights

നെയ്യാറ്റിൻകര പെരുമ്പഴതൂർ സഹകരണ ബാങ്കാണ് 5 ലക്ഷം രൂപ തിരികെ നൽകിയത്. നിക്ഷേപ തുക ലഭിക്കാത്തതിനാൽ നെയ്യാറ്റിൻകര സ്വദേശി സോമസാഗരം ഇക്കഴിഞ്ഞ 19 നാണ് ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരം: നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ​ആത്മഹത്യ ചെയ്ത ഗൃഹനാഥൻ സോമസാഗരത്തിൻ്റെ കുടുംബത്തിന് സഹകരണ ബാങ്ക് പണം കൈമാറി. നെയ്യാറ്റിൻകര പെരുമ്പഴതൂർ സഹകരണ ബാങ്കാണ് 5 ലക്ഷം രൂപ തിരികെ നൽകിയത്. നിക്ഷേപ തുക ലഭിക്കാത്തതിനാൽ നെയ്യാറ്റിൻകര സ്വദേശി സോമസാഗരം ഇക്കഴിഞ്ഞ 19 നാണ് ആത്മഹത്യ ചെയ്തത്.

ചികിത്സയ്ക്കിടെ പലതവണ ബാങ്കിൽ പണത്തിനായി സമീപിച്ചെങ്കിലും ഭീഷണിയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മതിയായ ഈടില്ലാതെ വൻ തുക വായ്പ നൽകി തുടങ്ങിയതോടെയാണ് ബാങ്കിന്റെ തകര്‍ച്ച തുടങ്ങിയതെന്നാണ് ആക്ഷേപം. കല്യാണ മണ്ഡപം പണിതും സഹകരണ സ്റ്റോർ തുടങ്ങിയും വരുമാന വര്‍ദ്ധനക്ക് തേടിയ വഴികളും തിരിച്ചടിയായി. കൃത്യമായ ഓഡിറ്റിംഗ് പോലും ഇല്ലാതെയാണ് കാര്യങ്ങളെല്ല് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അനധികൃത വായ്പകൾ തിരിച്ച് പിടിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

click me!