ചേര്‍ത്തലയില്‍ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതായി പരാതി

By Web TeamFirst Published May 23, 2021, 7:58 PM IST
Highlights

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ ഭാഗികമായും വീടിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും നശിച്ചു.
 

ചേര്‍ത്തല: വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതായി പരാതി. ആക്രമണത്തില്‍ വീടിനും സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്തിലെ വട്ടത്തറ അജയകുമാറിന്റെ (അപ്പുക്കുട്ടന്‍ - 52) വീടിന് നേരെയാണ് ആക്രമണം നടന്നത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ ഭാഗികമായും വീടിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും നശിച്ചു. വലിയ ശബ്ദം കേട്ടതോടെ പുറത്തിറങ്ങിയ അപ്പുകുട്ടനാണ് വീടിന് മുന്നില്‍ വച്ചിരുന്ന സ്‌കൂട്ടര്‍ കത്തുന്നത് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് കെടുത്തി. വളരെ നാളുകളായി വീടിന് സമീപം സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ചേര്‍ത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!