തിരുവനന്തപുരത്ത് അയൽവാസി പെട്രോൾ ബോംബെറിഞ്ഞു; ഭിന്നശേഷിക്കാരനായ മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ

Published : May 13, 2021, 12:07 AM IST
തിരുവനന്തപുരത്ത് അയൽവാസി പെട്രോൾ ബോംബെറിഞ്ഞു; ഭിന്നശേഷിക്കാരനായ മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ

Synopsis

അയൽവാസി പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭിന്നശേഷിക്കാരനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: അയൽവാസി പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഭിന്നശേഷിക്കാരനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി 47 കാരനായ വര്‍ഗീസാണ്  ഗുരുതരാവസ്ഥയിൽ  ആശുപത്രിയിയിൽ ചികിത്സയിലുള്ളത്. 

ബുധനാഴ്ച രാവിലെയാണ് സംഭവം. അയൽവാസികളായ വർഗീസും സെബാസ്റ്റ്യനും തമ്മിൽ സ്വരച്ചേർച്ചയിലല്ലായിരുന്നു. രാവിലെ സെബാസ്റ്റ്യൻ വർഗീസിൻ്റെ വീട്ടിലേയ്ക്ക് പെട്രോൾ ബോംബെറിയുകയായിരുന്നു. 

ബോംബ് പൊട്ടിയതോടെ തീ പടര്‍ന്നു. ശരീരമാസകലം പൊള്ളലേറ്റ വര്‍ഗീസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. 85 ശതമാനത്തിലധികം പൊള്ളലേറ്റ വർഗീസ് ബേൺസ് ഐസിയുവിൽ ചികിത്സയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൊട്ടടുത്ത വീട്ടിൽ പോയി, കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
ശബരിമല സീസൺ: പമ്പ ഡിപ്പോയിൽ നിന്ന് ഒരു ദിവസം കെഎസ്ആർടിസി നേടുന്നത് 40 ലക്ഷം രൂപ വരുമാനം, സർവീസ് നടത്തുന്നത് 196 ബസുകൾ