ദേശീയപാതയില്‍ പരിഭ്രാന്തി പരത്തി ടാങ്കര്‍ ലോറിയില്‍ നിന്നും പെട്രോള്‍ ചോര്‍ന്നു

By Web TeamFirst Published Nov 26, 2018, 6:46 PM IST
Highlights

കരിയിലകുളങ്ങര ആലപ്പി കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിന് മുൻവശത്ത് എത്തിയപ്പോഴാണ് ചോർച്ച ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ ടാങ്കർ റോഡരുകിൽ നിർത്തിയിട്ടശേഷം അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. കായംകുളത്തുനിന്നും രണ്ട് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി അപകടം ഒഴിവാക്കാനുള്ള മുൻകരുതൽ എടുക്കുകയും പോലീസ് അതു വഴിയുള്ള ഗതാഗതം തിരിച്ചുവിടുകയും ചെയ്തു. 
 
കായംകുളം:  ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ചോർന്നത് പരിഭ്രാന്തി പരത്തി. ദേശീയപാതയിൽ കരീലകുളങ്ങരക്കു  സമീപം ഇന്ന് ഉച്ചക്ക് 2 മണിക്കായിരുന്നു സംഭവം. എറണാകുളം ഇരുമ്പനത്ത് നിന്നും തിരുവനന്തപുരത്തേക്ക് പെട്രോളുമായി പോവുകയായിരുന്ന ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പെട്രോൾ ടാങ്കറിൽ നിന്നാണ് പെട്രോൾ ചോർന്നത്. ഇതേതുടര്‍ന്ന് രണ്ടു മണികൂറോളം ഗതാഗതം സ്തംഭിച്ചു.

കരിയിലകുളങ്ങര ആലപ്പി കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിന് മുൻവശത്ത് എത്തിയപ്പോഴാണ് ചോർച്ച ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ ടാങ്കർ റോഡരുകിൽ നിർത്തിയിട്ടശേഷം അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. കായംകുളത്തുനിന്നും രണ്ട് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി അപകടം ഒഴിവാക്കാനുള്ള മുൻകരുതൽ എടുക്കുകയും പോലീസ് അതു വഴിയുള്ള ഗതാഗതം തിരിച്ചുവിടുകയും ചെയ്തു. 

പിന്നീട്  ചോർച്ച പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേ തുടർന്ന്  കുന്നത്താലും മൂടിന്  സമീപമുള്ള  പെട്രോൾ പമ്പിലേക്ക് ടാങ്കർ ക്രെയിൻ ഉപയോഗിച്ച് നീക്കിയ ശേഷം പെട്രോൾ നീക്കം ചെയ്യുകയായിരുന്നു. 

click me!