കൊല്ലത്ത് പെട്രോൾ പമ്പിലെ ജീവനക്കാർക്ക് മർദ്ദനം; സ്കൂട്ടറിലെത്തിയ പ്രതിക്കായി തെരച്ചില്‍

Published : Feb 23, 2022, 07:38 AM IST
കൊല്ലത്ത് പെട്രോൾ പമ്പിലെ ജീവനക്കാർക്ക് മർദ്ദനം; സ്കൂട്ടറിലെത്തിയ പ്രതിക്കായി തെരച്ചില്‍

Synopsis

തിങ്കളാഴ്ച രാത്രി സ്കൂട്ടറിലെത്തിയ ആൾ ഇന്ധനം നിറയ്ക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരനെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നു.

കൊല്ലം: കൊല്ലം നീണ്ടകര വേട്ടുതറയിലെ പെട്രോൾ പമ്പിൽ (petrol pumb) രണ്ടു ജീവനക്കാർക്ക് മർദനമേറ്റു. ചവറ കുളങ്ങരഭാഗം ജിപി ഭവനിൽ ഗോപാലകൃഷ്ണൻ, കൊല്ലം മൂതാക്കര സ്വദേശി പീറ്റർ കുമാർ എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച രാത്രി സ്കൂട്ടറിലെത്തിയ ആൾ ഇന്ധനം നിറയ്ക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരനെ പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. 

മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഗോപാലകൃഷ്ണൻ നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂട്ടറിലെത്തിയ ആൾ നീണ്ടകര സ്വദേശി അഗസ്റ്റിനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത ചവറ പൊലീസ് അഗസ്റ്റിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

രണ്ടരവയസ്സുകാരിക്ക് ക്രൂര പീഡനം;കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിന്‍ ഒളിവില്‍

കൊച്ചി: തൃക്കാക്കരയില്‍ രണ്ടരവയസ്സുകാരിയെ (thrikkakkara child)ക്രൂരമായി മര്‍ദിച്ചത് ആരെന്ന കാര്യത്തില്‍ ദുരൂഹത തുടരവേ, കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്‍റണി ടിജിന്‍(antony tijin) ഒളിവില്‍ പോയി. ഇന്നലെ പകല്‍ മുഴുവൻ പൊലീസ് ഇയാളെ ചോദ്യം ചെയ്യാനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മിക്കപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഏറ്റവും ഒടുവിൽ മുത്തങ്ങയിലാണ് ടവർ ലൊക്കേഷൻ കണ്ടത്. ആന്‍റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് കുഞ്ഞിന്‍റെ അഛന് ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു

രണ്ടരവയസ്സുകാരി ഇപ്പോഴും വെന്‍റിലേറ്ററില്‍ തന്നെ. 24 മണിക്കൂര്‍ കൂടി കഴിഞ്ഞാലെ എന്തെങ്കിലും പറായന് കഴിയൂ എന്ന് ഡോക്ടര്‍മാര്‍. ഈ പിഞ്ചു ശരീരത്തെ ആരാണ് ഇത്രയും ക്രൂരമായി പീഡിപ്പിച്ചതെന് ചോദ്യത്തിന് ഇപ്പോഴും പൊലീസിന് ഉത്തരമായിട്ടില്ല. വീണു പരിക്കേറ്റതാണെന്ന മൊഴിയിൽ അമ്മ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഇവർക്കൊപ്പം താമസിച്ചരുന്ന ആന്റണി ടിജോയെ ഉടന്‍ ചോദ്യം ചെയ്യേണ്ടതിലെന്നായിരുന്നു ഞായറാഴ്ച പൊലീസിന്‍റെ തീരുമാനം. അമ്മയുടെ സഹോദരിക്കും മകനുമൊപ്പം ഇയാള്‍ ഫ്ലാറ്റ് വിട്ടെങ്കിലും പൊലീസ് വിളിക്കുമ്പോഴെല്ലാം ഫോണില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്നലെ കഥ മാറി. ആന്‍റണിയാകാം മര്‍ദ്ദനത്തിന് പിന്നിലെന്ന ആരോപണവുമായി കുഞ്ഞിന്റെ അഛന്‍ രംഗത്തെത്തി. ആൻറണിയുടെ സംശയസ്പദമായ പശ്ചാത്തലത്തെകുറിച്ച പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയോളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെഇന്നലെ പകല്‍ മുഴവന്‍ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഇല്ല.

ചില സമയങ്ങളില് മാത്രമാണ് മൊബൈൽ ഫോണ്‍ സജീവമായിരുന്നത്. തൃക്കാക്കര സ്റ്റേഷനില്‍ ചോദ്യം ചെയ്യാന് എത്തണമെന്ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ചെങ്കിലും അതിനും മറുപടി യില്ലായിരുന്നു. ഇതോടെയാണ് ഇയാളെ ഒളിവില്‍ പോയെന്ന് പൊലീസിന് മനസ്സിലായത്.ഈ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. 

ഇയാളുടെ ബന്ധുക്കളെ അടക്കം പൊലീസ് ചോദ്യം ചെയ്യും. ഇതിനിടെ ഫ്ലാറ്റില് ഒപ്പം താമസിച്ചിരുന്ന സഹോദരിയുടെ മകന്‍റെ മൊഴിയെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസ് ശിശുക്ഷേമ സമിതിക്ക് കത്ത് നല്കി. കൗണ്‍സിലരുടെ സഹായത്തോടെ മൊഴിയെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.പത്ത് വയസ്സുള്ള മകന് സമാന രീതിയില്‍ മര്‍ദ്ദനം ഏറ്റിട്ടുണ്ടൊ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ