പ്രതിശ്രുത വരനാണെന്ന് പറഞ്ഞ് യുവതിയുമായി ഫോണ്‍വിളി, പണം തട്ടി; യുവാവ് പിടിയില്‍

Published : Feb 08, 2019, 10:12 AM IST
പ്രതിശ്രുത വരനാണെന്ന് പറഞ്ഞ് യുവതിയുമായി ഫോണ്‍വിളി, പണം തട്ടി;  യുവാവ് പിടിയില്‍

Synopsis

വിവാഹം നിശ്ചയിച്ച യുവതിയുമായി ഫോണില്‍ പ്രതിശ്രുത വരനാണെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ യുവാവ് പിടിയില്‍. 

ആറ്റിങ്ങല്‍: വിവാഹം നിശ്ചയിച്ച യുവതിയുമായി ഫോണില്‍ പ്രതിശ്രുത വരനാണെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ യുവാവ് പിടിയില്‍. പത്തനംതിട്ട ആറന്മുള ഇടയാറന്‍മുള തുരുത്തിലെ കാവട പുതുപ്പറമ്പ് വീട്ടില്‍ വിനോദ്(44)ആണ് പിടിയിലായത്. 

യുവതിയുടെ പിതാവിന്‍റെ അക്കൌണ്ടില്‍ നിന്ന് 48,500 രൂപയാണ് ആള്‍മാറാട്ടം നടത്തി പ്രതി തട്ടിയെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പാലാരിവട്ടം, കളമശ്ശേരി എന്നീ സ്റ്റേഷനുകളില്‍ സമാനമായ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കളമശ്ശേരി സ്പായിലെ ബലാത്സംഗം; വീട്ടിൽ വന്നപ്പോൾ ഭാര്യയുടെ അവസ്ഥ കണ്ട് ഞെട്ടിയെന്ന് ഭർത്താവ്, അതിജീവിത ദളിത് യുവതി, ലഹരി നൽകിയത് ഐസ്ക്രീമിൽ
പുല്‍പ്പള്ളി ആനപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ മദ്യലഹരിയിൽ കത്തിക്കുത്ത്; 40 കാരന്‍റെ മരണത്തിൽ പ്രതികൾ അറസ്റ്റിൽ