കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ജി ബിജുവിന് ജയിൽ മോചിതനായപ്പോൾ സ്വീകരണം. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്നാണ് സ്വീകരണം നൽകിയത്. ബിജുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ഇവർ ആരോപിച്ചു.
കോട്ടയം : കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേർത്തലയിൽ നിന്ന് വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ജി ബിജുവിനാണ് ബസ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്ന് സ്വീകരണം നൽകിയത്. കെ ജി ബിജുവിനെ കള്ളകേസിൽ കുടുക്കിയതാണെന്ന് സ്വീകരണമൊരുക്കിയവരുടെ ആരോപണം. ഒരു മാസം മുമ്പ് ചേർത്തലയിൽ നിന്നാണ് 2600 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ബിജുവിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ നിന്ന് ബസിൽ ആളുകൾ കോട്ടയത്ത് എത്തി സ്വീകരണം നൽകുകയായിരുന്നു.


