പിഐബിയുടെ ഉത്തർ പ്രദേശിലേക്കുള്ള മാധ്യമ പര്യടനത്തിന് തുടക്കം

Published : Sep 06, 2026, 05:09 PM IST
press tour

Synopsis

ഉത്തർപ്രദേശിലെ വിവിധ വികസനപ്രവർത്തനങ്ങളെ നേരിട്ടറിഞ്ഞ് റിപ്പോർട്ട് ചെയ്യുന്നതിന് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് അവസരമൊരുക്കുന്നതാണ് പര്യടനം

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ഉത്തർ പ്രദേശിലേക്കുള്ള മാധ്യമ പര്യടനത്തിന് തുടക്കമായി. വിവിധ പത്ര, ഇലക്ട്രോണിക്,റേഡിയോ, ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിൽ നിന്നായി 11 മാധ്യമപ്രവർത്തകരാണ് പര്യടനത്തിൽ പങ്കെടുക്കുന്നത്. സെപ്റ്റംബർ 6 മുതൽ 12 വരെയാണ് പര്യടനം നടക്കുക. ഉത്തർപ്രദേശിലെ വിവിധ വികസന പ്രവർത്തനങ്ങളെ നേരിട്ടറിഞ്ഞ് റിപ്പോർട്ട് ചെയ്യുന്നതിന് കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്ക് അവസരമൊരുക്കുന്നതാണ് പര്യടനം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഉത്തർപ്രദേശിലെ കാർഷിക വിദഗ്ധൻ പത്മശ്രീ രാം ശരൺ വർമ എന്നിവരുമായി മാധ്യമ പ്രവർത്തകർ കൂടിക്കാഴ്ച നടത്തിയേക്കും. അയോധ്യ രാമക്ഷേത്രം, റെയിൽവേ ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, ചിക്കൻകാരി വസ്ത്ര വ്യവസായം തുടങ്ങിയവയും പ്രസ് ടൂറിന്റെ ഭാഗമായി സന്ദർശിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അധ്യാപക ദിനത്തിൽ 94കാരനായ മുൻ അധ്യാപകന്റെ പെൻഷൻ മുടങ്ങി
പ്രണയബന്ധം വീട്ടുകാർ എതിർത്തതിന്റെ നിരാശയിൽ കമിതാക്കൾ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി