ഇരുമ്പ് ഏണി ചാരി കുരുമുളക് പറിച്ചു; ഷോക്കേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം; ഭർത്താവിനു ഗുരുതര പരിക്ക്

Published : Jan 15, 2024, 03:43 PM ISTUpdated : Jan 15, 2024, 03:48 PM IST
ഇരുമ്പ് ഏണി ചാരി കുരുമുളക് പറിച്ചു;  ഷോക്കേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം; ഭർത്താവിനു ഗുരുതര പരിക്ക്

Synopsis

കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ ചാരിയ ഇരുമ്പ് ഏണിയുടെ മറുഭാഗം ഇലട്രിക്ക് ലൈനിൽ തട്ടുകയായിരുന്നു. തുടർന്നാണ് ദമ്പതികൾക്ക് ഷോക്കറ്റത്. സുധാമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് സമീപം പേഴുംപാറയിൽ കുരുമുളക് പറിക്കുന്നതിനിടെ ദമ്പതികൾക്ക് ഷോക്കേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. സുധാമണി (55) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് രാജേന്ദ്രന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ ചാരിയ ഇരുമ്പ് ഏണിയുടെ മറുഭാഗം ഇലക്ട്രിക്ക് ലൈനിൽ തട്ടുകയായിരുന്നു. തുടർന്ന് ദമ്പതികൾക്ക് ഷോക്കേൽക്കുകയായിരുന്നു. സുധാമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രാജേന്ദ്രന് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സത്താർ പന്തല്ലൂരിന് ഉമ‍ർ ഫൈസിയുടെ പിന്തുണ; 'കൈവെട്ട് പരാമർശം പ്രതിരോധം, സമസ്ത തള്ളിപ്പറയില്ല'

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ