Asianet News MalayalamAsianet News Malayalam

സത്താർ പന്തല്ലൂരിന് ഉമ‍ർ ഫൈസിയുടെ പിന്തുണ; 'കൈവെട്ട് പരാമർശം പ്രതിരോധം, സമസ്ത തള്ളിപ്പറയില്ല'

ഈ പ്രയോഗത്തിന്റെ പേരിൽ സത്താർ പന്തല്ലൂരിനെ സമസ്ത തള്ളിപ്പറയില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. സത്താർ പന്തല്ലൂർ എൻഡിഎഫ് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളെ ശക്തമായി എതിർക്കുന്ന വ്യക്തിയാണെന്നും ഉമർ ഫൈസി മുക്കം കൂട്ടിച്ചേർത്തു. 

umer faizi suppports sathar panthalloor on controversial-remarks fvv
Author
First Published Jan 15, 2024, 3:09 PM IST

കോഴിക്കോട്: എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പ്രയോഗം തീവ്രവാദമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. കൈവെട്ടുമെന്ന പ്രയോഗം പ്രതിരോധത്തിന്റെ ഭാഗമായി മാത്രം കണ്ടാൽ മതി. പ്രഭാഷകർ ഇത്തരം തെറ്റി ധാരണ ഉണ്ടാക്കുന്ന പ്രയോഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഈ പ്രയോഗത്തിന്റെ പേരിൽ സത്താർ പന്തല്ലൂരിനെ സമസ്ത തള്ളിപ്പറയില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. സത്താർ പന്തല്ലൂർ എൻഡിഎഫ് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളെ ശക്തമായി എതിർക്കുന്ന വ്യക്തിയാണെന്നും ഉമർ ഫൈസി മുക്കം കൂട്ടിച്ചേർത്തു. 

അതിനിടെ, സത്താർ പന്തല്ലൂരിനെതിരായ പരാതിയിൽ പ്രതികരണവുമായി പരാതിക്കാരനായ അഷ്റഫ് കളത്തിങ്ങൽപാറ രം​ഗത്തെത്തിയിരുന്നു. കേസുമായി മുന്നോട്ട് പോകുമെന്ന് അഷ്റഫ് കളത്തിങ്ങൽപാറ പറഞ്ഞു. യുവാക്കളെ പ്രകോപിപ്പിക്കുന്നതായിരുന്നു സത്താർ പന്തല്ലൂരിൻ്റെ പ്രസംഗം. പൊതുപ്രവർത്തകൻ എന്ന തരത്തിലാണ് പരാതി നൽകിയതെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു. 

സമസ്തയുടെ നേതാക്കൾ ഇങ്ങനെ സംസാരിക്കാറില്ല. സംഭവത്തിൽ സമസ്തയ്ക്കും പരാതി നൽകും. മാറ്റി നിർത്തണോ എന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അഷ്റഫ് കളത്തിങ്ങൽ പാറ പറ‍ഞ്ഞു. സത്താർ പന്തല്ലൂരിനെതിരെ ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ പ്രവർത്തകരുണ്ടാകും എന്നായിരുന്നു പരാമർശം. ഇതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. 

സംഭവത്തിൽ സത്താർ പന്തല്ലൂരിന്‍റെ പരാമർശത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി രം​ഗത്തെത്തിയിരുന്നു. തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി വ്യക്തമാക്കി.  ഇത്തരം പരാമർശങ്ങൾ സമസ്തയുടെ നേതാക്കൾ പറയാറില്ല, തീവ്രവാദികൾക്കെതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്ന് മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു. എൻഡിഎഫ് അടക്കമുള്ള തീവ്രവാദ സംഘടനകൾ വന്നപ്പോൾ പ്രതിരോധം തീർത്തവരാണ് സമസ്ത. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് കീഴിൽ ഉള്ള ഒരു സംഘടനയ്ക്കും തീവ്രവാദ ശൈലി ഇല്ല. തീവ്രവാദത്തിന്‍റെ തെറ്റും ശരിയും പറഞ്ഞു ക്യാമ്പയിൻ നടത്തിയവരാണ് സംഘടന. എസ്‍കെഎസ്എസ്എഫ് നേതാവിന്‍റെ പരാമർശം സമസ്തയുടെ ഉന്നത നേതാക്കൾ വേണ്ടത് പോലെ കൈകാര്യം ചെയ്യുമെന്ന് മൊയ്തീൻ ഫൈസി വ്യക്തമാക്കി. സമസ്തയിലെ ലീഗ് അനുകൂലികളായ നേതാക്കളിൽ പ്രമുഖനാണ്
മൊയ്തീൻ ഫൈസി പുത്തനഴി.

'അയോധ്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് എന്റെ പ്രസ്താവനയല്ല', ഡിജിപിക്ക് പരാതി നൽകി വി ഡി സതീശൻ

സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്കെഎസ്എസ്എഫ് പ്രവർത്തകർ ഉണ്ടാകുമെന്നാണ് സത്താർ പന്തല്ലൂർ പറഞ്ഞത്. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.

https://www.youtube.com/watch?v=Ko18SgceYX8
 

Latest Videos
Follow Us:
Download App:
  • android
  • ios