ലോഡുമായി പോവുന്നതിനിടെ പിക്കപ്പ് ലോറി കുള‍ത്തിലേക്ക് മറിഞ്ഞു; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

Published : Jun 18, 2025, 01:01 PM IST
pickup lorry accident

Synopsis

ലോഡുമായി പോവുകയായിരുന്ന വാഹനം കുളത്തിൻ്റെ അരിക് ഇടിഞ്ഞതോടെയാണ് വെള്ളത്തിലേക്ക് മറിഞ്ഞത്.

കോഴിക്കോട്: വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. വാഹനം അപകടത്തിൽ പെട്ടതോടെ ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. വടകര സ്വദേശി ഫൈസലാണ് രക്ഷപ്പെട്ടത്. ലോഡുമായി പോവുകയായിരുന്ന വാഹനം കുളത്തിൻ്റെ അരിക് ഇടിഞ്ഞതോടെയാണ് വെള്ളത്തിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാഹനം മുങ്ങിപ്പോയെങ്കിലും ഫൈസൽ നീന്തി രക്ഷപ്പെടുകയായിരുന്നു. കൈവരിയില്ലാത്ത ഭാഗത്താണ് അപകടം ഉണ്ടായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്