ഉള്ളി കയറ്റിവന്ന പിക്കപ്പ് ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ഉള്ളിക്കൂമ്പാരത്തിനടിയിലായി പട്ടിക്കൂട്, ഏറെ നേരം പണിപ്പെട്ട് നായയെ രക്ഷിച്ചു

Published : Apr 22, 2026, 12:35 AM IST
Lorry accident

Synopsis

താമരശ്ശേരി ചുരം ബദൽ റോഡിൽ ഉള്ളി കയറ്റിവന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വീടിന്റെ മുറ്റത്തെ പട്ടിക്കൂടിന് മുകളിലേക്ക് വീണ ലോറിയിലെ ഉള്ളി ചാക്കുകൾക്കിടയിൽപ്പെട്ട നായയെ നാട്ടുകാർ രക്ഷപ്പെടുത്തി.  

താമരശ്ശേരി: അടിവാരം - നാലാം വളവ് ചുരം ബദൽ റോഡിൽ ഉള്ളി കയറ്റി വരികയായിരുന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നും ഉള്ളി ലോഡുമായി വരികയായിരുന്ന പിക്കപ്പാണ് മുപ്പതേക്ര എന്ന സ്ഥലത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.

റോഡിന് വശത്തെ താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. ലോറി മറിഞ്ഞു വീണത് വീട്ടുമുറ്റത്തെ പട്ടിക്കൂടിന് മുകളിലേക്കായിരുന്നു. കൂട്ടിയിട്ട ഉള്ളി ചാക്കുകൾക്കിടയിൽ കുടുങ്ങിപ്പോയ വളർത്തുനായയെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉള്ളിക്കൂമ്പാരത്തിനിടയിൽ നിന്ന് നായയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബദൽ റോഡിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് റോഡിൽ അൽപ്പനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലഞ്ചേരിയിലെ വീട്ടിലെ അലമാരക്കടിയിൽ അനക്കം കേട്ട് വീട്ടമ്മ ഭയന്ന് മാറി, കണ്ടെത്തിയത് ഇരവിഴുങ്ങിയ മൂര്‍ഖൻ പാമ്പിനെ, പിടികൂടിയത് ഏറെ പണിപ്പെട്ട്
'തെരുവുനായകളെ കൊണ്ട് പൊറുതിമുട്ടി', പരാതിയുമായി മേയറെ കാണാനെത്തി വിദ്യാര്‍ത്ഥികൾ, ഒരു വർഷത്തിനുള്ളിൽ നായ്ക്കളുടെ ശല്യം അവസാനിപ്പിക്കുമെന്ന് ഉറപ്പ്