
ഹരിപ്പാട് : ആലപ്പുഴയില്‍ പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി മറിഞ്ഞു(Accident) രണ്ടു പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയിൽ(National highway) കരുവാറ്റ കന്നുകാലി പാലത്തിനു സമീപത്താണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ(Pickup van) പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
കന്യാകുമാരിയിൽ നിന്നും തൃശ്ശൂർ ചാവക്കാടേക്ക് മത്സ്യബന്ധന വള്ളവുമായി പോയ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കന്യാകുമാരി സ്വദേശികളായ ജഗൻ, ബൽറാം എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില ഗുരുതരമല്ല.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഹരിപ്പാട് പൊലീസും ഹൈവേ പൊലീസും എത്തി ഗതാഗതം നിയന്ത്രിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam