കണ്ണൂരിൽ അപകടത്തിൽ രണ്ട് മരണം, പാലക്കാട്ട് സിഗ്നലിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

Published : Oct 24, 2021, 06:00 PM IST
കണ്ണൂരിൽ അപകടത്തിൽ രണ്ട് മരണം, പാലക്കാട്ട് സിഗ്നലിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

Synopsis

കാഴ്ചപ്പറമ്പ് ജംഗ്ഷൻ സിഗ്നലിലാണ് അപകടമുണ്ടായത്. സിഗ്നലിൽ നിർത്തിയിട്ട വാഹനത്തിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.

പാലക്കാട്: കണ്ണാടിയിൽ സിഗ്നൽ കാത്ത് കിടക്കുകയായിരുന്ന കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം (Accident). കാറിൽ (car) യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. കാഴ്ചപ്പറമ്പ് ജംഗ്ഷൻ സിഗ്നലിലാണ് അപകടമുണ്ടായത്. സിഗ്നലിൽ നിർത്തിയിട്ട വാഹനത്തിന് പിന്നിൽ ലോറി  ഇടിക്കുകയായിരുന്നു. കാറ് ഓടിച്ച പുതിയങ്കം സ്വദേശി സതീശ് (51),ഭാര്യ റജിന (41) മക്കളായ സഞ്ജയ് (18), ശ്രീരാഗ് (11), സഹോദരന്റെ  മകൾ അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരേയും ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

താവക്കരയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂർ: താവക്കരയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അങ്കമാലി സ്വദേശികളായ ഗൗതം കൃഷ്ണ, ജിസ് ജോസ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.  ഇരുവരും കണ്ണൂരിലെ ഹോട്ടൽ സ്കൈ പാലസിലെ ജീവനക്കാരായിരുന്നു. 

 

read more അമ്മ അറിയാതെ ദത്ത്: ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി, എല്ലാം നിയമപരമെന്ന് ഷിജുഖാൻ

read more മോൻസന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളും; പോക്സോ കേസിൽ മോന്‍സന്‍റെ പേഴ്സണൽ ക്യാമറമാനും അറസ്റ്റില്‍

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി