പിക്കപ്പ് വാനിന്‍റെ ടയര്‍പൊട്ടി നിയന്ത്രണം തെറ്റി മറിഞ്ഞു, റോഡ് നിറയെ ചെമ്മീന്‍

By Web TeamFirst Published Nov 28, 2020, 10:31 AM IST
Highlights

കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് ചെമ്മീനുമായി പോവുകയായിരുന്ന പിക്ക് അപ്പ് വാനിന്റെ ടയർ പൊട്ടി മറിയുകയായിരുന്നു. 

ഹരിപ്പാട്: ആലുപ്പുഴയില്‍ ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി പിക്കപ് വാന്‍ മറിഞ്ഞു. കരുവാറ്റ കൽപകവാടി ഹോട്ടലിനു സമീപത്ത് വച്ചാണ് പിക്കപ് അപകടത്തില്‍ പെട്ടത്. കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് ചെമ്മീനുമായി പോവുകയായിരുന്ന പിക്ക് അപ്പ് വാനിന്റെ ടയർ പൊട്ടി മറിയുകയായിരുന്നു. 

നിയന്ത്രണം തെറ്റിയ പിക്ക് അപ്പ് വാൻ റോഡില്‍ മറിഞ്ഞു. ഉടനെ തന്നെ നാട്ടുകാരും പൊലീസും, ഹൈവേ പൊലീസും, ഫയർ ഫോഴ്സും സംയുക്തമായി റോഡ് ഗതാഗതം നിയന്ത്രിക്കുകയും ചെമ്മീൻ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയും റോഡ് സഞ്ചാരയോഗ്യമാകുകയും ചെയ്തു. 

click me!