ബത്തേരി സ്വദേശിയുടെ പിക്കപ്പ് വാന്‍ മോഷ്ടിച്ച് വിറ്റു; തമിഴ്നാട് സ്വദേശിയടക്കം മൂന്നുപേർ പിടിയിൽ

Published : Jan 06, 2021, 07:04 PM IST
ബത്തേരി സ്വദേശിയുടെ പിക്കപ്പ് വാന്‍ മോഷ്ടിച്ച് വിറ്റു; തമിഴ്നാട് സ്വദേശിയടക്കം മൂന്നുപേർ പിടിയിൽ

Synopsis

സുല്‍ത്താന്‍ബത്തേരി സ്വദേശിയുടെ പിക്കപ്പ് വാന്‍ മോഷ്ടിച്ച് തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതികളെ പിടികൂടി.

കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി സ്വദേശിയുടെ പിക്കപ്പ് വാന്‍ മോഷ്ടിച്ച് തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതികളെ പിടികൂടി. മലപ്പുറം സ്വദേശികളായ അങ്ങാടിപ്പുറം പള്ളിപ്പുറം വീട്ടില്‍ മുഹമ്മദലി (43), തേലക്കാട് തളിയില്‍ രത്‌നകുമാര്‍ (42), തമിഴ്‌നാട് ചേരമ്പാടി മഞ്ഞംപ്രിയത്തില്‍ നസീര്‍ (55) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 

രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ബത്തേരി റഹ്മത്ത് നഗര്‍ സ്വദേശിയായ ജിനീഷിന്റെ പേരിലുള്ള വാഹനമാണ് മോഷ്ടിച്ചത്. ഇത് തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വിറ്റെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. 

മുഹമ്മദലിയും രത്‌നകുമാറും അഗളിയില്‍ തോട്ടത്തില്‍ ജോലി ചെയ്തുവരവെയാണ് പിടിയിലായത്. നസീറിനെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് പിടികൂടിയത്. മൂവരും മുമ്പ് കഞ്ചാവ്‌കേസില്‍ പ്രതികളായവരാണെന്നും പോലീസ് പറഞ്ഞു.

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്