ദാരുണം, അമ്മയ്ക്കൊപ്പം നടന്ന് സ്കൂളിലേക്ക് പോയ എൽകെജി വിദ്യാർത്ഥിയെ പന്നി ഇടിച്ചിട്ടു, പരിക്ക് 

Published : Mar 11, 2024, 11:20 AM ISTUpdated : Mar 11, 2024, 11:24 AM IST
 ദാരുണം, അമ്മയ്ക്കൊപ്പം നടന്ന് സ്കൂളിലേക്ക് പോയ എൽകെജി വിദ്യാർത്ഥിയെ പന്നി ഇടിച്ചിട്ടു, പരിക്ക് 

Synopsis

പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. 

പാലക്കാട്: വീയ്യകുറിശ്ശിയിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു. വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എൽകെജി വിദ്യാർത്ഥിയാണ്. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.  മറ്റുകുട്ടികളും ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് കാട്ടിൽ നിന്നും ഓടി വന്ന പന്നി കുട്ടിയെ ഇടിച്ചിട്ട ശേഷം ഓടിമറയുകയായിരുന്നു. തലയിടിച്ചാണ് വീണതെങ്കിലും പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്