ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Published : Dec 18, 2024, 10:25 AM IST
ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Synopsis

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കൊടൈക്കനാൽ സ്വദേശി ശരവണകുമാർ (47) ആണ് മരിച്ചത്

പത്തനംതിട്ട: ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കൊടൈക്കനാൽ സ്വദേശി ശരവണകുമാർ (47) ആണ് മരിച്ചത്. മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. 

അതേസമയം, ശബരിമലയിൽ ഇന്നലെ മാത്രം 88,561 ഭക്തജനങ്ങൾ ദർശനം നടത്തി. ഇന്ന് രാവിലെയും നല്ല തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇന്ന് ഇതുവരെ 34,513 ഭക്തർ മലകയറി. എരുമേലി കാനനപാത വഴി എത്തുന്ന ഭക്തർക്ക് ഇന്നുമുതൽ വാവർ നട വഴി ദർശനത്തിന് സൗകര്യം ഉണ്ടാകും.

ഇതിനിടെ, കോഴിക്കോട് കൈതപ്പൊയിലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന ബസ് എതിരവെ വന്ന പിക്കപ്പ് ലോറിയുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റ പത്ത് തീര്‍ത്ഥാടകരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

'എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല,വല്ലാതെ പേടിച്ചുപോയി'; കൂറ്റൻ ഗേറ്റ് മറിഞ്ഞ് അപകടം, ഞെട്ടൽ മാറാതെ ഗ്രീഷ്മ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

40ൽ38 മാർക്ക് കിട്ടിയിട്ടും അധ്യാപകന് ബോധിച്ചില്ല, പത്താം ക്ലാസ് വിദ്യാർഥിയുടെ കൈ അടിച്ച് തകർത്ത് ട്യൂഷൻ അധ്യാപകൻ, സെന്റർ അടിച്ച് തകർത്ത് രക്ഷിതാക്കൾ
ഭയന്ന് സഞ്ചാരികൾ, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നു; കുടുങ്ങിയവരെ നാട്ടുകാർ രക്ഷിച്ചു