
ആലപ്പുഴ: പൈപ്പ് പൊട്ടി കുടിവെളളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. നീർക്കുന്നം ജംഗ്ഷന് കിഴക്കുവശം അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമാണ് കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. ദേശീയ പാതയും പഴയ നടക്കാവ് റോഡുമായും ബന്ധിപ്പിക്കുന്ന റോഡിന് കുറുകെ സ്ഥാപിച്ച പൈപ്പ് ലൈൻ പൊട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞു. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനാണിത്.
പമ്പിംഗ് നടക്കുന്ന സമയത്ത് വൻതോതിലാണ് കുടിവെള്ളം പാഴാകുന്നത്. നാട്ടുകാർ പല തവണ വാട്ടർ അതോറിറ്റി അധികൃതരെ ഈ വിവരമറിയിച്ചിട്ടും ഇതിന് പരിഹാരമായിട്ടില്ല. ഇതോടെ പ്രദേശത്ത് കുടിവെള്ളം കിട്ടാത്ത സ്ഥിതിയായി. വില കൊടുത്ത് കുടിവെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലായി നാട്ടുകാർ. അടിയന്തിരമായി പൈപ്പ് ലൈൻ്റെ തകരാറ് പരിഹരിച്ച് കുടിവെള്ള വിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam