'നോ പ്ലാസ്റ്റിക്': പെരിന്തൽമണ്ണ നഗരസഭയിലും പുതുവർഷം മുതൽ പ്ലാസ്റ്റിക്കില്ല

By Web TeamFirst Published Dec 12, 2019, 7:04 PM IST
Highlights

പുതുവർഷാരംഭം മുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കാനോ വാങ്ങാനോ പാടില്ല. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത പിഴയടക്കം നഗരസഭ കർശന നടപടികൾ സ്വീകരിക്കും. 


പെരിന്തൽമണ്ണ: പുതുവർഷാരംഭം മുതൽ പെരിന്തൽമണ്ണ നഗരസഭയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. മാലിന്യ സംസ്‌ക്കരണത്തിനായി പെരിന്തൽമണ്ണ നഗരസഭ നടപ്പാക്കുന്ന 'ജീവനം' പദ്ധതിയുടെയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കാനുള്ള സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ നിർദ്ദേശപ്രകാരവുമാണ് നടപടി. നിലവിൽ കടകളിലും മറ്റുമുള്ള ഇത്തരം ഉത്പന്നങ്ങൾ വേഗത്തിൽ ഒഴിവാക്കുന്നതി നൊപ്പം പുതിയവ വാങ്ങാതിരിക്കാനും ബന്ധപ്പെട്ടവർക്ക് നഗരസഭ നിർദ്ദേശം നൽകി. 

പുതുവർഷാരംഭം മുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കാനോ വാങ്ങാനോ പാടില്ല. നിയമ ലംഘനം നടത്തുന്നവർക്കെതിരെ നഗരസഭ കർശന നടപടികൾ സ്വീകരിക്കും. ആദ്യപടിയായി 10,000 രൂപയും നിയമലംഘനം തുടർന്നാൽ 25000, 50000 രൂപവരെ പിഴച്ചുമത്തുമെന്നും തുടർന്നാൽ സ്ഥാപനങ്ങളുടെ ലൈസെൻസ് റദ്ദാക്കാനുമാണ് തീരുമാനം. പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം തുണി സഞ്ചികൾ ഉപയോഗിക്കണം. 

ഇതിനായി കുടുംബശ്രീ പ്രവർത്തകർ ഒരു ലക്ഷം തുണിസഞ്ചികൾ നിർമ്മിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ ചെയർമാൻ എം.മുഹമ്മദ് സലീമിന്റെ അധ്യക്ഷതയിൽ നഗരസഭ അധികൃതരുടെയും വ്യാപാരി കളുടെയും യോഗം ചേർന്നു. ഇതു സംബന്ധിച്ച് ബോധവത്ക്കരണ ത്തിനായുള്ള പോസ്റ്റർ ചെയർമാൻ പ്രകാശനം ചെയ്തു. യോഗത്തിൽ നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരും കൗൺസിലർമാരും വ്യാപാരി സംഘടന നേതാക്കളും പങ്കെടുത്തു.

click me!