
പൂച്ചാക്കൽ: ജനവാസ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയതായി പരാതി. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് കൈത്തറി കവലയ്ക്ക് കിഴക്ക് അരങ്കശ്ശേരി ഭാഗത്താണ് ഇന്നലെ രാത്രി പ്ലാസ്റ്റിക് മാലിന്യം തള്ളിയത്.
Read more: പറമ്പിലോ പരിസരത്തോ പാമ്പുണ്ടെങ്കില്‍ കൊത്തുറപ്പ്; 35 തവണ പാമ്പുകടിയേറ്റ് ഈ വയനാട്ടുകാരന്‍
പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുന്ന പ്രദേശമാണിവിടം. വടക്കൻ മേഖലയിലുള്ള ബാഗ് നിർമ്മാണ കമ്പനിയിലെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കാണ് ഇതെന്ന് പറയപ്പെടുന്നു. ഇരുട്ടിൻറെ മറവിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പാണാവള്ളി ആരോഗ്യ വകുപ്പിന് പരാതി നൽകി.
Read more: ദേവികുളത്ത് സർക്കാർ ഭൂമി കയ്യേറാൻ ഒത്താശ; ത്വരിത അന്വേഷണത്തിന് ഒമ്പതംഗം സംഘം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam