അമ്മ വഴക്ക് പറഞ്ഞു, മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

Published : Apr 15, 2022, 02:38 PM IST
അമ്മ വഴക്ക് പറഞ്ഞു, മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

Synopsis

പ്ലസ് വൺ വിദ്യാർഥിയാണ് അഞ്ജു. വീട്ടിലെ ജനലഴിയിലാണ് അഞ്ജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃശൂര്‍: കൊടുങ്ങല്ലൂർ മേത്തലയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ (Suicide) കണ്ടെത്തി. മേത്തലപാടം പണിക്കവീട്ടിൽ രാജേഷിന്റെ മകൾ അഞ്ജു ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിയാണ് (Student) അഞ്ജു. വീട്ടിലെ ജനലഴിയിലാണ് അഞ്ജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. 

കെ-സ്വിഫ്റ്റ് : 'ജീവനക്കാരുടെ പരിചയക്കുറവും തിരിച്ചടി', മാനേജ്മെന്റിനെതിരെ ഇടത് എംപ്ളോയീസ് യൂണിയൻ

തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയാണ് ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ (KSRTC) പുതിയ സംരഭമായ കെ- സ്വിഫ്റ്റ് (K Swift) സർവ്വീസ് ആരംഭിച്ചത്. എന്നാൽ അപകടങ്ങൾ ആവർത്തിച്ചതോടെ കെഎസ്ആർടിസി സിഫ്റ്റ് തുടക്കത്തിൽ തന്നെ കല്ലുകടിച്ചു. ജീവനക്കാരുടെ പരിചയക്കുറവാണെന്ന് ബസുകൾ നിരന്തരം അപകടത്തിൽപ്പെടുന്നതിന് കാരണമെന്നാണ് ഇടത് അനുകൂല എംപ്ലോയീസ് യൂണിയൻ അഭിപ്രായപ്പെടുന്നത്. ഡ്രൈവർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതാണ് സിഫ്റ്റ് സർവ്വീസ് നടത്തുന്നത്. പരിചയമില്ലാത്ത കരാർ ജീവനക്കാർക്ക് പകരം കെഎസ്ആർടിസി ജീവനക്കാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്ന ചോദ്യമാണ് എംപ്ലോയീസ് യൂണിയൻ ആവർത്തിച്ചുയർത്തുന്നത്.

സിഫ്റ്റിലെ പ്രതിസന്ധിക്ക് മാനേജ്മെന്റും ഉത്തരവാദിയാണെന്നും അപകടങ്ങളിൽ അന്വേഷണം വേണമെന്നും സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് യൂണിയൻ ആവർത്തിക്കുന്നു. കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പളം വൈകുന്നതിൽ എംഡിയെ മാറ്റിയത് കൊണ്ട് മാറ്റമുണ്ടാകണമെന്നില്ല. മാനേജ്മെന്റിന്റെ നയമാണ് മാറേണ്ടതെന്നും സർക്കാർ പ്രഖ്യാപിച്ച റീ സ്ട്രക്ചർ നടപ്പാക്കുന്നതിൽ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്നും യൂണിയൻ വിശദീകരിച്ചു.

 

സഹോദരിയെ വിവാഹം കഴിക്കണം എന്ന് ആവശ്യം? കുടുംബം വിലക്കി; കൊലക്കത്തിയെടുത്ത് യുവാവ്

 

പാലക്കാട്: പാലക്കാട് കോട്ടായിയിൽ ഒരു വീട്ടിലെ നാല് പേരെ വെട്ടിയത് പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യം കാരണമെന്ന് ബന്ധു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി മുകേഷിന് മാതൃസഹോദരി പുത്രിയോട് അടുപ്പമായിരുന്നു. സഹോദരങ്ങളായതിനാൽ വീട്ടുകാർ എതിർത്തുവെന്നും ആക്രമിക്കാൻ കാരണം ഇതാവാമെന്നും ബന്ധു കുമാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം രക്ഷിക്കണേ എന്ന നിലവിളി കേട്ടാണ് ഉണർന്നതെന്ന് അയൽവാസി പറഞ്ഞു. ആദ്യം കണ്ടത് വെട്ടേറ്റ  രേഷ്മയെയാണ്. പിന്നീട് രേഷ്മയുടെ അച്ഛൻ മണികണ്ഠനെ പരിക്കുകളോടെ കണ്ടെത്തി. നിലവിളി കേട്ട് ലൈറ്റിട്ടപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടുവെന്ന് അയൽവാസികൾ പറഞ്ഞു. പ്രതിയെത്തിയത് പെട്രോളും പടക്കവുമായാണ്. 

.ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാട്ടുപന്നിയെ തടയാൻ വിരിച്ച വലയിൽ കുരുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്, പരിക്കേറ്റ നിലയിൽ; മുറിവ് തുന്നിക്കെട്ടി, രക്ഷകരായി സർപ്പ വോളണ്ടയിർ
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മടങ്ങവെ തീപിടിച്ചു, തീഗോളമായി കാർ; 2 കുട്ടികളടക്കം 5 പേർക്കും അത്ഭുത രക്ഷ