'ഓണാഘോഷത്തിന് മുണ്ടുടുത്ത് വരരുത്'; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മര്‍ദ്ദനം

Published : Aug 14, 2025, 06:53 PM IST
ragging complaint

Synopsis

ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്നാണ് പരിക്കേറ്റ കുട്ടിയുടെ പിതാവ് പറയുന്നത്.

കോഴിക്കോട്: പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. കോഴിക്കോട് സാമൂതിരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്നാണ് പരിക്കേറ്റ കുട്ടിയുടെ പിതാവ് പറയുന്നത്.

തോളെല്ലിന് പൊട്ടലേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ ചികിത്സയിലാണ്. കൈയ്യിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. സമൂഹമാധ്യമ അക്കൗണ്ട് ആരംഭിച്ചതിന്റെ പേരിലും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്നും ഇത് പതിവാണെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കുട്ടിയുടെ പിതാവ് മര്‍ദ്ദനം സംബന്ധിച്ച് കസബ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

പതിനഞ്ചോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് മകനെ മര്‍ദ്ദിച്ചതെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. റാഗ് ചെയ്യുമ്പോള്‍ തിരിച്ച് പ്രതികരിച്ചതാണ് പ്രകോപനത്തതിന് കാരണമായതെന്നും സീനിയേഴ്‌സിനെ ബഹുമാനിക്കണമെന്ന് പറഞ്ഞാണ് തന്നെ മര്‍ദ്ദിച്ചതെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥി പറഞ്ഞു. 

 

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ